Times Kerala

ദുബായിൽ ടൂറിസ്റ്റ് ബസ് അ​പ​ക​ട​ത്തി​ല്‍ പെട്ട് ആ​റ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 17 പേ​ര്‍ മ​രി​ച്ചു

 
ദുബായിൽ ടൂറിസ്റ്റ് ബസ് അ​പ​ക​ട​ത്തി​ല്‍ പെട്ട് ആ​റ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 17 പേ​ര്‍ മ​രി​ച്ചു

ദു​ബാ​യ്: ദു​ബായ് ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ദ് റോ​ഡി​ല്‍ ടൂറിസ്റ്റ് ബസ് അ​പ​ക​ട​ത്തി​ല്‍ പെട്ട് ആ​റ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 17 പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ 10 പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇന്നലെ വൈ​കു​ന്നേ​രം 5.40 ഓടെയാണ് അപകടം.

മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ലി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റുകയായിരുന്നു. ബ​സി​ല്‍ 31 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പെ​രു​ന്നാ​ള്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ ഒ​മാ​നി​ലെ മ​സ്ക്ക​റ്റി​ല്‍​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Related Topics

Share this story