chem

കടുകിനുമുണ്ട് ഔഷധഗുണങ്ങള്‍

കടുകുമണിയോളം ചെറുതാവുക എന്നൊരു പ്രയോഗമുണ്ട്. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും കടുകിനുമുണ്ട് ഗുണങ്ങള്‍ ധാരാളം.

കറുത്ത കടുക്, വെളുത്ത കടുക്, ബ്രൗണ്‍ കടുക് എന്നിങ്ങനെ വകഭേദങ്ങള്‍ ധാരാളം.

കടുകില്‍ കൊഴുപ്പു കുറവാണ്, പോഷകഗുണം കൂടുതലും. മുറിവുണക്കാനുള്ള ഗുണം ഇവയിലുണ്ട്. ബാക്ടീരിയക്കെതിരെയും കടുക് ഫലപ്രദം.

തലവേദനക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് കടുക്. പ്രത്യേകിച്ച് മൈഗ്രേയ്ന്‍ പോലുള്ള തലവേദനകള്‍ക്ക്.

കാല്‍സ്യം, മാംഗനീസ്, ഒമേഗ ത്രീ ഫാറ്റി ആസിഡ്, അയേണ്‍, സിങ്ക്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ കടുകില്‍ അടങ്ങിയിട്ടുണ്ട്.

വിശപ്പുണ്ടാകാനുള്ള ഒരു മാര്‍ഗം കൂടിയാണിത്. കടുക് പൊടിച്ച് പാലില്‍ കലക്കി കുടിച്ചാല്‍ വിശപ്പു കൂടും.

ശരീരവേദന മാറ്റാന്‍ കടുകെണ്ണ പുരട്ടി മസാജ് ചെയ്യുന്നതു നല്ലതാണ്.

മെനോപോസ് സമയത്ത് സ്ത്രീകളില്‍ ഉറക്കം കുറയുന്നതായി കണ്ടുവരാറുണ്ട്. ഇതിനുള്ള നല്ലൊരു മരുന്നു കൂടിയാണ് കടുക്.

You might also like
Leave A Reply

Your email address will not be published.