Times Kerala

മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ ശരിവച്ച് എം.സി കമറുദ്ദീൻ എംഎൽഎ

 
മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ ശരിവച്ച് എം.സി കമറുദ്ദീൻ എംഎൽഎ

കാസർഗോഡ്: മഞ്ചേശ്വരത്ത് സിപിഐഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി എം.സി കമറുദ്ദീൻ എംഎൽഎ. മഞ്ചേശ്വരത്ത് സിപിഐഎമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് പോയെന്ന മുല്ലപ്പള്ളിയുടെ വാദം ശരിവയ്ക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും കമറുദ്ദീൻ കുറ്റപ്പെടുത്തി.
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ വിജയിച്ചാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നാണയിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

Related Topics

Share this story