Times Kerala

രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ല:കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ

 
രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ല:കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ

മുംബൈ :രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ .കോവിഡ് വാക്‌സിൻ സ്റ്റോക്ക് കുറവാണെന്ന് മുംബൈ മേയർ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയത് .മഹാരാഷ്ട്രയ്ക്ക് പുറമെ ആന്ധ്രാപ്രദേശിലും വാക്‌സിൻ ലഭ്യത കുറവുണ്ടെന്ന് അതാത് സർക്കാരുകൾ അറിയിച്ചിരുന്നു .ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിൻ ലഭിക്കുമെന്ന് ഹർഷ വർധൻ ഉറപ്പ് നൽകി .

മുംബൈയിൽ ഇനി കോവിഷീൽഡ് വാക്‌സിൻ മാത്രമേ സ്റ്റോക്ക് ഉള്ളുവെന്ന് മേയർ ആരോഗ്യമന്ത്രിയോട് പറയുകയും മന്ത്രി അത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു .നിലവിൽ വാക്‌സിൻ ലഭ്യത കുറവില്ല .അങ്ങനെ ഒരുഅവസ്ഥ സംജാതമാകാൻ സമ്മതിക്കില്ല .എല്ലാ സംസ്ഥാനങ്ങളോടും ഇത് വ്യക്തമാക്കിയിട്ടുണ്ട് .ആവശ്യത്തിന് അനുസരിച്ചുള്ള വാക്‌സിൻ വിതരണം തുടരുമെന്നും ഹർഷ വർധൻ   പറഞ്ഞു .

 

Related Topics

Share this story