Times Kerala

ഇ​ര​ട്ട​വോ​ട്ടി​ന് ശ്ര​മി​ച്ച 12 അം​ഗ സം​ഘ​ത്തി​നെ​തി​രേ പോലീസ് കേസെടുത്തു

 
ഇ​ര​ട്ട​വോ​ട്ടി​ന് ശ്ര​മി​ച്ച 12 അം​ഗ സം​ഘ​ത്തി​നെ​തി​രേ പോലീസ് കേസെടുത്തു

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ 12 അം​ഗ സംഘം പി​ടി​യിലായി. പോ​ളിം​ഗ് ദി​ന​ത്തി​ൽ ഉ​ച്ച​യോ​ടെ​ കോ​മ്പ​യാ​ര്‍ പ​ട്ട​ത്തി​മു​ക്കി​ല്‍ വ​ച്ച് സം​ഘം യാ​ത്ര ചെ​യ്ത വാ​ഹ​നം കോ​ൺ​ഗ്ര​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ തടയുകയായിരുന്നു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നവർ വോട്ട് ചെയ്‌തെങ്കിലും കൈ​യി​ൽ പു​ര​ണ്ട മ​ഷി ക​ണ്ടി​രു​ന്നി​ല്ല. അതേസമയം, വാഹനം പരിശോധിച്ചപ്പോൾ മ​ഷി മാ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ദ്രാ​വ​കം ക​ണ്ടെ​ടു​ക്കു​ക​യും ചെയ്തു. എ​ട്ട് വ​നി​ത​ക​ളും ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ 5 പു​രു​ഷ​ന്‍​മാ​രു​മാ​ണ് വാ​ഹ​ന​ത്തിൽ നിന്നും പിടികൂടിയത്. സംഭവത്തെത്തുടർന്ന് ഇവർക്കെതിരെ പോലീസ് കേസെടുത്തു.

Related Topics

Share this story