chem

ലോണ്ട്റി കെയർ മാറ്റിമറിച്ച് സാംസങ്, ഹിന്ദി യൂസർ ഇന്‍റർഫേസുള്ള ഇന്ത്യയിലെ ആദ്യത്തെ എഐ ഇനേബിൾഡും കണക്റ്റഡുമായ വാഷിംഗ് മെഷീൻ റേഞ്ച് അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഹിന്ദി, ഇംഗ്ലീഷ് യൂസർ ഇന്‍റർഫേസോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഇനേബിൾഡ് ദ്വിഭാഷാ വാഷിംഗ് മെഷീൻ അവതരിപ്പിച്ചു. ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളുടെ പുതിയ ലൈൻഅപ്പ് ഇന്ത്യയ്ക്കായി നിർമ്മിച്ചതാണ്, ഡിജിറ്റൽ ഇന്ത്യയ്ക്ക് ഊർജ്ജം നൽകുക എന്ന സാംസങിന്‍റെ പുതിയ വീക്ഷണത്തിന്‍റെ ഭാഗവുമാണിത്. സാംസങിന്‍റെ സ്വന്തം ഇക്കോബബിൾ, ക്വിക്ക്ഡ്രൈവ് എന്നീ ടെക്നോളജികളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സമയവും ഊർജ്ജവും ലാഭിക്കുന്ന ഇത് തുണിക്ക് 45 ശതമാനം അധിക പരിചരണം നൽകുന്നു.

ക്ലീനിംഗിന്‍റെയും ഹൈജീനിന്‍റെയും ഉയർന്ന സ്റ്റാൻഡേർഡുകൾ ഉറപ്പാക്കി എല്ലാ പുതിയ മോഡലുകളിലും ഹൈജീൻ സ്റ്റീം ടെക്നോളജിയുണ്ട്. പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും 99.9 ശതമാനം ബാക്റ്റീരിയയും അലർജനുകളും നീക്കം ചെയ്യാൻ ഇതിന് സാധിക്കും.

ഏറ്റവും പുതിയ വാഷിംഗ് മെഷീൻ ലൈൻ അപ്പിൽ 21 മോഡലുകളാണുള്ളത്. ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്ത ലോണ്ട്റി പ്രോസസ് നൽകുന്നതിനായി ഇവയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉൾച്ചേർത്തിരിക്കുന്നു. എഐ, ലോണ്ട്റി രീതികൾ പഠിക്കുകയും അത് ഓർത്തു വെയ്ക്കുകയും ചെയ്യുന്നു, ലോണ്ട്റിക്ക് മുമ്പായി ഏത് വാഷ് സൈക്കിളാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചത് എന്ന് നോക്കി അത് നിർദ്ദേശിക്കുന്നു. സ്മാർട്ട് ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് ഇനേബിൾഡ് വാഷിംഗ് മെഷീൻ ലൈൻ അപ്പിൽ ഗാലക്സി സ്മാർട്ട്ഫോണുകൾ, സാംസങ് സ്മാർട്ട് ടിവികൾ, ഫാമിലി ഹബ് റെഫ്രിജറേറ്ററുകൾ പോലുള്ള സാംസങ് സ്മാർട്ട് ഉപകരണങ്ങളും അലക്സ, ഗൂഗിൾ ഹോം പോലുള്ള വോയിസ് ഉപകരണങ്ങളും കണക്റ്റ് ചെയ്ത് ഉപയോഗിക്കാനാകും.

പുതിയ സാംസങ് വാഷിംഗ് മെഷീൻ ലൈൻ അപ്പിൽ മിനിമലായ പുതിയ ഡിസൈനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലുള്ളത് അങ്ങേയറ്റം ഉപയോക്തൃ സൌഹൃദമായതും സ്ലീക്ക് ഡിജിറ്റൽ ഇന്‍റർഫെയ്സും ലളിതമായ ജോഗ് ഡയൽ കൺട്രോളുമാണ്.

ലോണ്ട്റി അനുഭവം കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കാൻ, ലോണ്ട്റി പ്ലാനറിൽ ലോണ്ട്റി അവസാനിക്കേണ്ട സമയം ഷെഡ്യൂൾ ചെയ്യാനാകും. ലോണ്ട്റി റെസിപ്പി ഒപ്റ്റിമൽ വാഷിന് വേണ്ട ഓട്ടോമാറ്റിക്ക് നിർദ്ദേശങ്ങൾ നൽകുന്നു. തുണിയുടെ നിറം, തരം, ഉപയോക്താവ് നൽകിയ സോയിലിംഗ് ഡിഗ്രി തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിർദ്ദേശിക്കുന്നത്. ഇതു കൂടാതെ, ഹോംകെയർ വിസാർഡ് ഉപയോക്താക്കളെ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും വേഗത്തിൽ ട്രബിൾഷൂട്ടിംഗ് നൽകുകയും ചെയ്യുന്നു.

മഹാമാരിക്കാലത്ത് ഉപഭോക്താക്കളുടെ സൌകര്യവും ജീവിതം അനായാസമാക്കുന്ന സ്മാർട്ട് ഹോം അപ്ലയൻസുകളുമായിരുന്നു ഞങ്ങളുടെ ടോപ്പ് മുൻഗണന. ഞങ്ങളുടെ പുതിയ എഐ ഇനേബിൾഡ് വാഷിംഗ് മെഷീൻ ലൈൻ അപ്പിലുള്ള ഹിന്ദി, ഇംഗ്ലീഷ് യൂസർ ഇന്‍റർഫേസ് ഒരു ബ്രേക്ക്ത്രൂ ഇന്നൊവേഷനാണ്. മെഷീൻ ലേർണിംഗ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലളിതവും ഇന്‍റലിജന്‍റും വ്യക്തിപരമാക്കിയതുമായ ലോണ്ട്റി സൊലൂഷനുകൾ നൽകുന്നതിനാണ് ഇത് ഡിസൈൻ ചെയ്‍തിരിക്കുന്നത്. 2000-ത്തിലേറെ വാഷ് കോമ്പിനേഷനുകൾ ഉൾപ്പെടുത്തി ഇത് ഇന്ത്യയ്ക്കായി നിർമ്മിച്ചിരിക്കുന്നതാണ്. വ്യത്യസ്ത തുണിത്തരങ്ങൾക്കായി 2.8 മില്യൺ ബിഗ് ഡാറ്റ അനാലിസിസ് പോയിന്‍റുകളിലൂടെ വിവിധ തുണിത്തരങ്ങൾ തിരിച്ചറിയാനും മറ്റും കഴിയും. ഇത് സ്മാർട്ട്ഫോണിലൂടെയോ സാംസങ് കണക്റ്റഡ് ഡിവൈസിലൂടെയോ നിയന്ത്രിക്കാൻ കഴിയും. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ സെഗ്‌മെന്‍റിനെ ഈ ലൈൻ അപ്പ് മാറ്റിമറിക്കും. കഴിഞ്ഞ ഒരു വർഷത്തിൽ ആളുകൾ ഏറ്റവും അധികം തിരഞ്ഞെടുക്കുന്ന ഈ വിഭാഗത്തിൽ നമ്പർ 1 പ്ലേയറാകാൻ കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്” – സാംസങ് ഇന്ത്യ, കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്സ്, സീനിയർ വൈസ് പ്രസിഡന്‍റ്, രാജു പുല്ലൻ പറഞ്ഞു.

പുതിയ റേഞ്ചിലുള്ള വാഷറുകൾക്കെല്ലാം 5 സ്റ്റാർ എനർജി റേറ്റിംഹുണ്ട്, ഇത് BEE സർട്ടിഫൈ ചെയ്തതുമാണ്. ഞങ്ങളുടെ ഡിജിറ്റൽ ഇൻവേർട്ടർ ടെക്നോളജി വാഷിംഗ് മെഷീനുകൾ കുറച്ച് ഊർജ്ജമെ ഉപയോഗിക്കുന്നുള്ളുവെന്നും ശബ്ദം കുറവായിരിക്കുമെന്നും ഉറപ്പാക്കുന്നു. പുതിയ മോഡലുകളിൽ സാംസങിന്‍റെ സ്വന്തം ഇക്കോബബിൾ ടെക്നോളജിയുണ്ട്, ഇത് തുണിയുടെ ആഴങ്ങളിലേക്ക് കടന്നു ചെന്ന് അഴുക്കിനെ നീക്കുകയും തുണിക്ക് 45 ശതമാനം അധികം പരിചരണം നൽകുകയും ചെയ്യുന്നു.

 

ക്വിക്ക്ഡ്രൈവ് ടെക്നോളജി, വാഷ് സൈക്കിളിൽ ഒത്തുതീർപ്പില്ലാതെ തന്നെ 50 ശതമാനം വരെ വാഷിംഗ് സമയം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്ടോ ഡിസ്പെൻസ് ടെക്നോളജി അലക്കാൻ ആവശ്യമായ ഡിറ്റർജെന്‍റും സോഫ്റ്റ്നറും ഓരോതവണയും സ്വയമേവ മെഷീനിലേക്ക് ഇടുന്നു. ഇതുകൂടാതെ ക്യു-ബബിളിന്‍റെ സവിശേഷമായ ബബ്ളിംഗ് അൽഗരിതം ഡിറ്റർജന്‍റ് ആക്ഷൻ വർദ്ധിപ്പിച്ച് 50 ശതമാനം വരെ വാഷ് സൈക്കിൾ സമയം ലാഭിക്കാൻ സഹായിക്കുന്നു.

 

വിലയും ലഭ്യതയും

പുതിയ എഐ ഇനേബിൾഡ് ലോണ്ട്റി ലൈൻ അപ്പ് എല്ലാ റീട്ടെയിൽ പാർട്ണർമാരിലും 2021 ഏപ്രിൽ 6 മുതൽ ലഭ്യമാകും. 35400 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

തിരഞ്ഞെടുത്ത ചില മോഡലുകൾ ആമസോൺ, ഫ്ളിപ്പ്ക്കാർട്ട്, സാംസങിന്‍റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ സാംസങ് ഷോപ്പ് എന്നിവിടങ്ങളിൽ ലഭ്യമാകും.

പുതിയ വാഷിംഗ് മെഷീൻ വാങ്ങഉന്നവർക്ക് 20 ശതമാനം വരെ ക്യാഷ്ബാക്കും നോ കോസ്റ്റ് ഇഎംഐ, 990 രൂപ മുതലുള്ള കുറഞ്ഞ ഇഎംഐ എന്നിവ പോലുള്ള ഈസി ഫിനാൻസ് ഓപ്ഷനുകളും ലഭിക്കും.

സാംസങിന്‍റെ പുതിയ എഐ പവേർഡ് വാഷിംഗ് മെഷീനുകളുടെ ഫീച്ചറുകൾ

എഐ കൺട്രോൾ

ഫ്ളെക്സിബിളായതും ഇന്‍റലിജന്‍റ് എഐ ടെക്നോളജിയുടെ പിൻബലമുള്ളതുമായ അത്യാധുനിക ലോണ്ട്റി സൊലൂഷനുകൾ സൃഷ്ടിച്ച് ഇന്നൊവേഷൻ തുടരുകയാണ് സാംസങ്. ഇവ കണക്റ്റഡും അനായാസവുമായ ലോണ്ട്റി അനുഭവം ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നു. എഐ കൺട്രോളുകൾ ലോണ്ട്റി റെസിപ്പി, ലോണ്ട്റി പ്ലാനിംഗ്, ഹോംകെയർ വിസാർഡ്, ലൊക്കേഷൻ ബേസ്ഡ് നിർദ്ദേശങ്ങൾ പോലുള്ള സ്മാർട്ട് സൊലൂഷനുകൾ ലഭ്യമാക്കി ലോണ്ട്റി കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കുന്നു.

എഐ പാറ്റേൺ ഉപയോക്താക്കളുടെ ലോണ്ട്റി രീതികൾ പഠിക്കുകയും അത് ഓർത്തു വയ്ക്കുകയും ചെയ്യുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യമായ വാഷ് സൈക്കിൾ നിർദ്ദേശിക്കും. കൂടുതൽ മികച്ച ലോണ്ട്റി അനുഭവം നൽകുന്നതിനായി വാഷ് സൈക്കിളുകൾ വ്യക്തിപരമാക്കിയതും ഒപ്റ്റിമൈസ് ചെയ്തതും ആണെന്ന് ഇത് ഉറപ്പാക്കുന്നു. സർവ്വീസ് സെന്‍ററിൽ വിളിക്കാതെയും മാനുവൽ നോക്കാതെയും പിശകുകൾ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. ഓട്ടോ സൈക്കിൾ ലിങ്ക് ഏറ്റവും അനുയോജ്യമായ ഡ്രൈയിംഗ് രീതി തിരഞ്ഞെടുക്കാൻ ഡ്രയറുമായി ആശയവിനിമയം നടത്തുന്നു.

 

ഇക്കോബബിൾ

സാംസങിന്‍റെ ഇക്കോ ബബിൾ ടെക്നോളജി വെള്ളത്തിലേക്ക് ഡിറ്റർജന്‍റ് അലിഞ്ഞു ചേരാൻ ബബിൾ ജനറേറ്റർ ഉപയോഗിക്കുന്നു. പിന്നീട് ഇതിലേക്ക് എയർ കടത്തിവിട്ട് പതയുടെ കുഷൻ സൃഷ്ടിക്കുന്നു. ഇത് 40 ഇരട്ടി വേഗത്തിൽ തുണിക്കുള്ളിലേക്ക് കടന്ന് അഴുക്കു നീക്കുന്നു. വളരെ കുറച്ച് മെക്കാനിക്കൽ ആക്ഷനുകളിലൂടെ ഔട്ട്ഡോർ വെയർ, വാട്ടർ റിപ്പലന്‍റ് ഫാബ്രിക്കുകൾ പോലുള്ള മൃദുലമായ തുണികളെ കേടാക്കാതെ അലക്കിയെടുക്കാൻ സാധിക്കും. സൂപ്പർ ഇക്കോ വാഷ് പ്രോഗ്രാം 15 ഡിഗ്രി സെൽഷ്യസിലാണ് തുണി അലക്കുന്നതെങ്കിലും ഇത് നൽകുന്നത് 40 ഡിഗ്രി സെൽഷ്യസിന്‍റ് ഫലമാണ്. തത്ഫലമായി ഇത് 30 ശതമാനം ഊർജ്ജം മാത്രമെ ഉപയോഗിക്കുന്നുള്ളു.

ക്വിക്ക്ഡ്രൈവ്

ക്വിക്ക് ഡ്രൈവ് ഡിസൈൻ ചെയ്തിരിക്കുന്നത് പുതിയ തലത്തിലുള്ള വാഷിംഗ് പെർഫോമൻസിന് വേണ്ടിയാണ്. ഈ ടെക്നോളജി ലോണ്ട്റി സൈക്കിളുകൾ വേഗത്തിലാക്കുന്നു എന്ന് മാത്രമല്ല പ്രോസസ് ലളിതവും ഊർജ്ജക്ഷമതയുള്ളതുമാക്കുന്നു. ഇന്നൊവേറ്റീവ് ഫാബ്രിക് കെയർ ഡ്രമ്മിൽ നിങ്ങളുടെ തുണി വേഗത്തിലും കാര്യക്ഷമവുമായി അലക്കുന്നതിനായി യുണീക്ക് ഡൈനാമിക്ഷ ആക്ഷൻ സൃഷ്ടിക്കുന്ന പൾസേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. സൂപ്പർ സ്പീഡ് സൈക്കിൾ ഉപയോഗിച്ച് 5 കിലോ ലോഡ് നിങ്ങൾക്ക് ക്വിക്ക്ഡ്രൈവ് ടെക്നോളജിയിലൂടെ 39 മിനിറ്റിൽ അലക്കിയെടുക്കാം.

ഓട്ടോ ഡിസ്പെൻസ്

സമയം ലാഭിക്കുന്ന ഒന്നാണ് ഓട്ടോ ഡിസ്പെൻസ്. ഓരോ ലോഡിനും പര്യാപ്തമായ ഡിറ്റർഡന്‍റും സോഫ്റ്റ്നറും ഇത് ഓട്ടോമാറ്റിക്കായി മെഷീനിലേക്ക് ഇടുന്നു. ഇത് 26 ശതമാനം ഡിറ്റർജന്‍റും 46 ശതമാനം സോഫ്റ്റ്നറും ലാഭിക്കുന്നു. റീഫിൽ ചെയ്യാൻ എളുപ്പമായ അഴിച്ചുമാറ്റാവുന്ന ടാങഅകിൽ 1 മാസത്തേക്ക് വേണ്ട ഡിറ്റർജന്‍റ് സൂക്ഷിക്കാൻ കഴിയും.

ആഡ്‌വാഷ്

വാഷ്സൈക്കിൾ തുടങ്ങിയ ശേഷം കൂടിതൽ തുണിയോ ഡിറ്റർജന്‍റോ ഇടാൻ ആഡ്‌വാഷ് സഹായിക്കുന്നു. സൈക്കിളിൽ ഉടനീളം എപ്പോൾ വേണമെങ്കിലും കൂടുതൽ ഇനങ്ങൾ ചേർക്കാനാകും. റിൻസ്-ഒൺലി ഇനങ്ങൾ ഇടാൻ ഇത് ഉപയോഗിക്കാനാകും.

 

ഹൈജീൻ സ്റ്റീം

ഹൈജീൻ സ്റ്റീം ഡ്രമ്മിന്‍റെ അടിയിൽ നിന്ന് സ്റ്റീം റിലീസ് ചെയ്ത് തുണികൾക്ക് ഡീപ്പ് ക്ലീനിംഗ് നൽകുന്നു. പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ, 99.9 ശതമാനം ബാക്റ്റീരിയ, അലർജനുകൾ എന്നിവയെ ഹൈജീൻ സ്റ്റീം നീക്കം ചെയ്യുന്നു. ഹൈജീൻ സ്റ്റീം സൈക്കിളിൽ ആദ്യം വെള്ളം പിന്നീട് അഴുക്കും ഡിറ്റർജന്‍റും ഡ്രെയ്ൻ           ഔട്ട് ചെയ്യുന്നു. രണ്ടാമതായി സ്റ്റീം സൃഷ്ടിക്കുന്നതിനായി കുറച്ചു നല്ല വെള്ളം എടുക്കുന്നു. അതിന് ശേഷമാണ് ബിൽറ്റ് ഇൻ ഹീറ്റർ വെള്ളം 20 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുന്നത്. സ്റ്റീം ഫെയ്സിന് ശേഷം വെള്ളം ഒഴുക്കി കളഞ്ഞതിന് ശേഷം റിൻസിംഗ് തുടങ്ങുന്നു. പിന്നീട് വാഷ് സൈക്കിൾ പൂർത്തിയാക്കുന്നതിനായി അടുത്ത വാഷിംഗ് പ്രോസസിലേക്ക് കടക്കുന്നു.

ഡിജിറ്റൽ ഇൻവേർട്ടർ ടെക്നോളജി

DIT ശബ്ദമുണ്ടാക്കാത്തും പവർഫുള്ളുമായ പെർഫോമൻസിനായി ശക്തമായ കാന്തങ്ങൾ ഉപയോഗിക്കുന്നു. ബ്രഷുള്ള യൂണിവേഴ്സൽ മോട്ടറിനെ അപേക്ഷിച്ച് കുറച്ച് വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു. തേഞ്ഞു പോകുന്ന ബ്രഷുകൾ അല്ല ഇതിൽ ഉപയോഗിക്കുന്നത്. ഹൈ ക്വാളിറ്റി ഘടകങ്ങളും മികച്ച മെക്കാനിക്കൽ എഞ്ചിനിയറിംഗുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ വാഷിംഗ് മെഷീന്‍റെ ദീർഘകാല നിലനിൽപ്പിനായി ഇതിന് 10 വർഷത്തെ വാറണ്ടി നൽകുന്നുണ്ട്.

ഡ്രം ക്ലീൻ/ഡ്രം ക്ലീൻ+

കെമിക്കലുകൾ ഉപയോഗിക്കാതെ ചെളിയും ബാക്റ്റീരിയയും മറ്റും ഡ്രമ്മിൽ നിന്ന് നീക്കാൻ ഡ്രം ക്ലീൻ സഹായിക്കുന്നു. വാഷറിന്‍റെ ഉള്ളിൽ നിന്ന് 99.9 ശതമാനം ബാക്റ്റീരിയയും നീക്കാൻ ഇതിന് സാധിക്കും. റബ്ബർ ഗാസ്ക്കറ്റിൽ നിന്ന് ഇത് ചെളിയും നീക്കം ചെയ്യുന്നു. ഡ്രം ക്ലീൻ+ ഇന്‍റർടെക് ടെസ്റ്റിംഗിന്‍റെ അടിസ്ഥാനത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലീനിംഗ് വേണ്ടപ്പോൾ ഇത് ഉപയോക്താവിനെ അറിയിക്കുന്നു.

സ്റ്റേ ക്ലീൻ ഡ്രോവർ

സ്റ്റേ ക്ലീൻ ഡ്രോവർ ഡിറ്റർജന്‍റ് മുഴുവൻ കഴുകി കളഞ്ഞെന്ന് ഉറപ്പാക്കുന്നു. ഇതിൽ പ്രത്യേകം ഡിസൈൻ ചെയ്ത വാട്ടർ ഫ്ളഷിംഗ് സിസ്റ്റമുണ്ട്. ഡിറ്റർജന്‍റും സോഫ്റ്റ്നറും മറ്റും പൂർണ്ണമായി കഴുകി കളയുകയും ട്രേ ക്ലീനാക്കി വയ്ക്കുകയും ചെയ്യുന്നു.

ബബിൾ സോക്ക്

ബബിൾ സോക്ക് ഫംഗ്ഷൻ ഒറ്റ ടച്ചിൽ വിവിധ തരത്തിലുള്ള കറകൾ എളുപ്പത്തിലും കാര്യക്ഷമമായും നീക്കം ചെയ്യുന്നു. രക്തം, ചായ, വൈൻ, മേക്ക്അപ്പ് പോലുള്ള അതികഠിനമായ കറകൾ വരെ ബബിൾ ഫംഗ്ഷനിലൂടെ നീക്കാനാകും.

You might also like
Leave A Reply

Your email address will not be published.