Times Kerala

ഹോക്കിയിൽ കരുത്തന്മാരായ അർജന്റീനയെ തകർത്ത് ഇന്ത്യ

 
ഹോക്കിയിൽ കരുത്തന്മാരായ അർജന്റീനയെ തകർത്ത് ഇന്ത്യ

അർജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം. മൂന്നിനെതിരെ നാലുഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ അവരുടെ നാട്ടിൽ വെച്ചു നടന്ന മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കായി നീലാകാന്ത ശർമ്മ, ഹർമൻപ്രീത് സിങ്, വരുൺ കുമാർ, രുപീന്ദർ പാൽ സിങ് എന്നിവരാണ് ഗോളുകൾ നേടിയത്.

മലയാളിതാരം പി.ആർ ശ്രീജേഷായിരുന്നു ഇന്ത്യയുടെ വലകാത്തത്. ശ്രീജേഷിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിർണായകമായിരുന്നു.

ഹോക്കിയിൽ കരുത്തന്മാരായ അർജന്റീനയെ തകർത്ത് ഇന്ത്യഅർജന്റീനയ്ക്കായി ലിയനാഡ്രോ ടോളിനി ഇരട്ടഗോൾ നേടിയപ്പോൾ മൂന്നാം ഗോൾ മൈക്കോ കാസെല്ല സ്വന്തമാക്കി. വളരെ ആവേശം നിറഞ്ഞതായിരുന്നു ഇരു ടീമുകളുടെയും പ്രകടനം. 16 ദിവസം നീളുന്നതാണ് ഇന്ത്യയുടെ അർജന്റീന പര്യടനം. ആറ് മത്സരങ്ങളാണ് കളിക്കേണ്ടത്. ഇന്ന് രാത്രിയാണ് പര്യടനത്തിലെ അടുത്ത മത്സരം നടക്കുക.

Related Topics

Share this story