Times Kerala

ആനയുടെ പിത്താശയത്തിൽ നിന്നും ഒന്നരക്കിലോ തൂക്കം വരുന്ന കല്ല് പുറത്തെടുത്ത് മൃഗഡോക്ടർമാർ !! വീഡിയോ കാണാം

 
ആനയുടെ പിത്താശയത്തിൽ നിന്നും  ഒന്നരക്കിലോ തൂക്കം വരുന്ന കല്ല് പുറത്തെടുത്ത് മൃഗഡോക്ടർമാർ !! വീഡിയോ കാണാം

50 വയസ്സ് പ്രായമുള്ള ആനയുടെ പിത്താശയത്തിൽ നിന്നും മൃഗഡോക്ടർമാർ പുറത്തെടുത്തത് ഒന്നരക്കിലോ തൂക്കം വരുന്ന കല്ല് ! കിഴക്കൻ തായ്‌ലൻഡിലെ പാട്ടായയിലുള്ള ഒരു ആനസങ്കേതത്തിലെ സായ് തോങ് എന്ന ആനയുടെ പിത്താശയത്തിലായിരുന്നു കല്ല്. കുറച്ചു നാളുകളായി അസ്വസ്ഥമായിരുന്ന ആന വയറുവേദന കാരണം ബുദ്ധിമുട്ടിയപ്പോഴാണ് വൈദ്യസംഘമെത്തി പരിശോധന നടത്തിയത്. ബാങ്കോക്കിലെ കാസെറ്റ്സാർട്ട് സർവകലാശാലയിൽ നിന്നുമുള്ള സംഘമാദ്യം കരുതിയത് ആനയ്ക്ക് വാർധ്യക്യസഹജമായ വേദനകളാണെന്നാണ്. പിന്നീട് നടത്തിയ എൻഡോസ്കോപ്പിയിലാണ് 20 സെ.മീ. നീളവും 15 സെ.മീ. വീതിയുമുള്ള കല്ല് കണ്ടെത്തിയത്. അന്നുതന്നെ 20 ഡോക്ടർമാരടങ്ങുന്ന സംഘം ആനയ്ക്ക് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് 1.5 കിലോ തൂക്കമുള്ള കല്ല് പിത്താശയത്തിൽനിന്നും പുറത്തെടുത്തത്.

Related Topics

Share this story