Times Kerala

300ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറായ ജര്‍മന്‍ നഴ്സ് 88 കൊലപാതകക്കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി

 
300ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറായ ജര്‍മന്‍ നഴ്സ് 88 കൊലപാതകക്കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി

ഓള്‍ഡന്‍ബര്‍ഗ്‍: 300ഓളം രോഗികളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറായ ജര്‍മന്‍ നഴ്സ് 88 കൊലപാതകക്കേസുകളില്‍ കുറ്റക്കാരനെന്ന് ജര്‍മന്‍ കോടതി. 42കാരനായ നീല്‍സ് ഹൂഗലിനെതിരെയാ 100 കൊലപാതക കേസുകളുടെ വിചാരണയിലാണ് 88 കേസുകളില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

തനിക്കെതിരെയുള്ള 100 കേസുകളില്‍ 55 പേരെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ഹൂഗല്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഇയാള്‍ ജോലി ചെയ്തിരുന്ന കാലയളില്‍ ഇയാളുടെ പരിചരണത്തിനിടെ മരിച്ച രോഗികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. ഏകദേശം 300ഓളം രോഗികളെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
പരിചരണത്തിന് എത്തുന്ന രോഗികളില്‍ അമിതമായി മരുന്നുകള്‍ കുത്തിവെച്ചും ഹൃദയസ്തംഭനത്തിനുള്ള മരുന്നുകള്‍ നല്‍കിയും ഇയാള്‍ രോഗികളെ കൊന്നു. അക്കാലത്ത് കൂടെ ജോലി ചെയ്യുന്നവര്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ രോഗികളുടെ ബന്ധുക്കള്‍ക്കോ ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു ക്രൂരത.

2005ല്‍ ഒരു രോഗിയുടെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങുന്നത്. കൊലപാതകങ്ങളില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

Related Topics

Share this story