chem

‘ക്യാപ്‌റ്റൻ 7’ ആനിമേറ്റഡ് സീരീസ് നിർമിക്കാനൊരുങ്ങി എം എസ് ധോണി

പുതിയൊരു ഉദ്യമവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണി. ആനിമേറ്റഡ് സീരീസ് നിർമിക്കാനൊരുങ്ങുകയാണ് താരമിപ്പോൾ. ‘ക്യാപ്‌റ്റൻ 7’ എന്നതാണ് താരം നിർമിക്കുന്ന സീരിസിന്റെ പേര്. ധോണിയുടെ തന്നെ കഥയാണ് സീരീസ് പറയുന്നത്. 2022 ലാണ് സീരിസിന്റെ ആദ്യ സീസൺ ആരംഭിക്കുക. ഇതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. സീരീസ് നിർമിക്കുന്നത് ധോണിയുടെയും ഭാര്യ സാക്ഷിയുടെയും നിർമാണ കമ്പനിയായ ധോണി എന്‍റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡും, ബ്ലാക്ക് വൈറ്റ് ഓറഞ്ച് ബ്രാൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ്. സീരീസ് വളരെ സാഹസികത നിറഞ്ഞതാണെന്ന് സാക്ഷിയും, ഇതിന്റെ കഥയും ആശയവും വളരെ മികച്ചതാണെന്ന് ധോണിയും പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.