Times Kerala

അനന്ത്‌നാഗിൽ കോഡെയ്‌ൻ ഫോസ്‌ഫേറ്റ്‌ അടങ്ങിയ 15 കുപ്പി മയക്കുമരുന്നുമായി രണ്ട്‌ പേർ പിടിയിൽ; വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 1500 കുപ്പികൾ

 
അനന്ത്‌നാഗിൽ കോഡെയ്‌ൻ ഫോസ്‌ഫേറ്റ്‌ അടങ്ങിയ 15 കുപ്പി മയക്കുമരുന്നുമായി രണ്ട്‌ പേർ പിടിയിൽ; വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 1500 കുപ്പികൾ

ജമ്മു: അനന്ത്‌നാഗിൽ ലഹരിമരുന്ന് 2 പേർ പിടിയിൽ. കശ്‌മീർ സ്വദേശികളായ ലറ്റീഫ്‌ അഹമ്മദ്‌, ആസാദ്‌ അഹമ്മദ്‌ ഷാ എന്നിവരാണ്‌ ലഹരിമരുന്നുമായി പിടിയിലായത്. ബജ്‌ബറ തിലക്‌ പ്രദേശത്തെ ചെക്‌പോസ്റ്റിൽ ജമ്മു പൊലീസ്‌ നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്നും 15 കുപ്പികളാണ്‌ പോലീസ് പിടിച്ചെടുത്തത്. അതേസമയം, പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോഡെയ്‌ൻ ഫോസ്‌ഫേറ്റ്‌ അടങ്ങിയ 1500 കുപ്പികളാണ് കുഴിച്ചിട്ട നിലയിൽ‌ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story