Times Kerala

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാർ ഇന്ത്യ

 
എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാർ ഇന്ത്യ

ടെലിവിഷൻ ഉപഭോക്താക്കൾക്കിടയിൽ എച്ച് ഡി അനുഭവത്തെക്കുറിച്ച്
അവബോധമുണ്ടാക്കാൻ സ്റ്റാർ ഇന്ത്യ പുതിയ പ്രചാരണ പരിപാടികൾ
ആരംഭിക്കും. " സിർഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയൽ
എച്ച്ഡി എക്സ്പെരിയന്സസ് " എന്നാണ് പ്രചാരണപരിപാടി . സ്റ്റാർ
ഇന്ത്യയുടെ നെറ്റ്‌വർക്കുകളിൽ ഏഴു ഭാഷകളിൽ ഈ പ്രചാരണം
സംപ്രേക്ഷണം ചെയ്യും

എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ് – ടോപ്പ് ബോക്സുമുണ്ടെങ്കിൽ എച്ച് ഡി
അനുഭവം പ്രദാനം ചെയ്യുമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും കരുതുന്നത് .
എന്നാൽ ഇതോടൊപ്പം എച്ച് ഡി ചാനലുകളുടെ വരിക്കാർ ആയെങ്കിൽ മാത്രമേ
എച്ച് ഡി അനുഭവം സമ്പൂര്ണമാകുമെന്ന അറിവ് പകരുവാനാണ് സ്റ്റാർ ഇന്ത്യ
ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്

ഇതിനു `നർമത്തിന്റെ മേമ്പൊടി ചേർത്താണ് ഈ പ്രചാരണ പരിപാടിക്ക്
രൂപം നൽകിയിട്ടുള്ളത് . എച്ച് ഡി ചാനലിന്റെ വരികക്കാരായാൽ മാത്രമേ
സമ്പൂർണ എച്ച് ഡി അനുഭവം ലഭിക്കുകയുള്ളുവെന്നു അറിയാവുന്ന
പ്രേക്ഷകരുടെ എണ്ണം 25 ശതമാനത്തിനു താഴെയെന്നാണ് സ്റ്റാർ ഇന്ത്യ നടത്തിയ
പാദനയത്തിൽ കണ്ടെത്തിയിട്ടുള്ളത് .

സ്റ്റാർ ഇന്ത്യ ഇപ്പോഴും ശ്രദ്ധ കേന്ദ്രികരിച്ചിട്ടുള്ളത് തങ്ങളുടെ കാഴ്ചക്കാർക്ക്
സമാനതകളില്ലാത്ത വിനോദാനുഭവവും മൂല്യവും നൽകുക എന്നതിലാണ് .
വിവിധ ഭാഷകളിലുള്ള 26 സ്റ്റാർ എച്ച് ഡി ചാനലുകളിലൂടെ
ഉള്ളടക്കത്തോടൊപ്പം മികച്ച കാഴ്ച അനുഭവം നൽകുന്നതിനും ഉദ്ദേശിക്കുന്നു.
സ്റ്റാർ എച്ച് ഡി ചാനലുകളുടെ വരിക്കാരാകുന്നത് അതിനുസഹായിക്കും എച്ച്
ഡി ചാനലുകൾ റീചാർജ് ചെയ്യുന്നതിന്റെ പ്രസക്തി മനസിലാക്കാൻ
ഉപഭോക്താക്കളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണ
പരിപാടി എന്ന് സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ ഇന്ത്യ ആൻഡ്
ഇന്റർനാഷണൽ ടിവി ആൻഡ് ഡിസ്ട്രിബൂഷൻ പ്രസിഡന്റ് ഗുർജീവ് സിംഗ്
കപൂർ പറഞ്ഞു .

Related Topics

Share this story