Times Kerala

മിസ്സിസ് ശ്രീലങ്ക ജേതാവ് വിവാഹമോചിതയാണെന്ന് ആരോപിച്ച് മിസ്സിസ് വേൾഡ്; ചടങ്ങിനിടയിൽ വച്ച് അപമാനിച്ചത് തലയിലണിഞ്ഞ കിരീടം എടുത്ത് മാറ്റിക്കൊണ്ട് – വീഡിയോ കാണാം

 
മിസ്സിസ് ശ്രീലങ്ക ജേതാവ് വിവാഹമോചിതയാണെന്ന് ആരോപിച്ച് മിസ്സിസ് വേൾഡ്; ചടങ്ങിനിടയിൽ വച്ച് അപമാനിച്ചത് തലയിലണിഞ്ഞ കിരീടം എടുത്ത് മാറ്റിക്കൊണ്ട് – വീഡിയോ കാണാം

ഞായറാഴ്ച നടന്ന മിസ്സിസ് ശ്രീലങ്ക മത്സരത്തിന്റെ കിരീടധാരണ ചടങ്ങിൽ വച്ച് ജേതാവിനെ അപമാനിച്ച് മുൻ മിസ്സിസ് ശ്രീലങ്കയായിരുന്ന ഇപ്പോഴത്തെ മിസ്സിസ് വേൾഡ്. 31 കാരിയായ പുഷ്പിക ഡി സിൽവയാണ് ഇത്തവണത്തെ മിസ്സിസ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇവർ കിരീടമണിഞ്ഞ് സ്റ്റേജിൽ നിൽക്കവെയാണ് മിസ്സിസ് വേൾഡായ 28കാരി കരോലിൻ ജൂറി ചടങ്ങിനെ തടസ്സപ്പെടുത്തിക്കൊണ്ട് പുഷ്പികയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്. പുഷ്പിക ഡി സിൽവ വിവാഹമോചിതയാണെന്നും മത്സരത്തിന്റെ നിയമാവലിപ്രകാരം അത്തരത്തിലൊരാളെ ജേതാവായി പ്രഖ്യാപിക്കാനാകില്ലെന്നും അതിനാൽ ഒന്നാം റണ്ണറപ്പിനെ വിജയിയായി പ്രഖ്യാപിക്കുന്നുവെന്നും ജൂറി മൈക്കിലൂടെ അറിയിച്ചു. മാത്രമല്ല, അടുത്തനിമിഷം തന്നെ പുഷ്പികയുടെ തലയിൽ നിന്നും അവരെ അപമാനിക്കുന്ന തരത്തിൽ കിരീടമെടുത്തു മാറ്റി ഒന്നാം റണ്ണറപ്പിന്റെ തലയിലണിയിച്ചു.

മിസ്സിസ് ശ്രീലങ്ക ജേതാവ് വിവാഹമോചിതയാണെന്ന് ആരോപിച്ച് മിസ്സിസ് വേൾഡ്; ചടങ്ങിനിടയിൽ വച്ച് അപമാനിച്ചത് തലയിലണിഞ്ഞ കിരീടം എടുത്ത് മാറ്റിക്കൊണ്ട് – വീഡിയോ കാണാംകിരീടം മുടിയിൽ കുടുങ്ങി മുറിവേറ്റ പുഷ്പിക കണ്ണുനീരോടെ സ്റ്റേജിൽ നിന്നും ഒഴിഞ്ഞുമാറുന്നതും വിഡിയോയിൽ കാണാം. താൻ വേർപെട്ടു കഴിയുകയാണെന്നും നിയമപരമായി വിവാഹ മോചിതയല്ലെന്നും പുഷ്പികയറിയിച്ചു. പരസ്യമായി ഒരുസ്ത്രീയുടെ കിരീടമെടുക്കുന്നവളല്ല, മറിച്ച് രഹസ്യമായി കിരീടമണിയിക്കുന്നവളാണ് ശരിയായ രാജ്ഞിയെന്നും അവർ വേദനയോടെ കൂട്ടിച്ചേർത്തു. വിവാഹമോചിതയല്ലെന്നറിഞ്ഞതോടെ സംഘാടകർ കിരീടം തിരികെ പുഷ്പികയ്ക്കു സമ്മാനിച്ചു. ഒറ്റപ്പെട്ടുകഴിയുന്ന എല്ലാ അമ്മമാർക്കും അവരുടെ കുട്ടികൾക്കുമായി ഈ വിജയകിരീടം സമർപ്പിക്കുന്നുവെന്നാണ് പുഷ്പിക ഡി സിൽവ പ്രതികരിച്ചത്.

Related Topics

Share this story