Times Kerala

മകൻ വിവാഹം കഴിക്കുന്നത് തന്റെ സ്വന്തം മകളെന്ന് കണ്ടെത്തി അമ്മ; ഒടുവില്‍ സംഭവിച്ചത്

 
മകൻ വിവാഹം കഴിക്കുന്നത് തന്റെ സ്വന്തം മകളെന്ന് കണ്ടെത്തി അമ്മ; ഒടുവില്‍ സംഭവിച്ചത്

സ്വന്തം മകളെയാണ് മകൻ വിവാഹം ചെയ്യാൻ പോവുന്നതെന്ന ഞെട്ടിക്കുന്ന രഹസ്യം അമ്മ മനസിലാക്കിയത് മകന്റെ വിവാഹ ദിവസം.ചൈനയിലെ സുഷോഹുവിലാണ് സംഭവം നടന്നത്. തന്റെ നഷ്ടപെട്ട മകളുടെ കയ്യിലെ മറുകിനെ പോലെ സമാനമായി മരുമകളുടെ കയ്യിൽ കണ്ടതാണ് അമ്മയിൽ സംശയം ജനിപ്പിക്കാൻ കാരണം .തുടർന്ന് യുവതിയുടെ മാതാപിതാക്കളോട് അനേഷിച്ചപ്പോഴാണ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴിയരികിൽ ഒറ്റയ്ക്ക് കണ്ട കുട്ടിയെ എടുത്ത് വളർത്തിയതാണെന്ന രഹസ്യം പുറത്തു ഇവർ പറഞ്ഞത്. സ്വന്തം മാതാപിതാക്കളെ കണ്ടതിൽ യുവതിക്ക് അതിയായ സന്തോഷമുണ്ടായെങ്കിലും യുവതി പൊട്ടിക്കരയുവാണ് ചെയ്തത്. മുതിര്‍ന്ന സഹോദരനെ വിവാഹം ചെയ്യേണ്ടി വന്നതിന്റെ സങ്കടമായിരുന്നു യുവതിക്ക്.എന്നാൽ താന്‍ ദത്തെടുത്ത മകനെയാണ് പെണ്‍കുട്ടി വിവാഹം ചെയ്തതെന്ന് അമ്മ വെളിപ്പെടുത്തിയതോടെ വിവാഹചടങ്ങുകൾ വളരെ സന്തോഷത്തോടെ പൂർത്തിയാക്കി.

Related Topics

Share this story