Times Kerala

പാകിസ്ഥാൻ കള്ളക്കടത്ത് സംഘാംഗത്തെ വധിച്ച് ബി‌എസ്‌എഫ്

 
പാകിസ്ഥാൻ കള്ളക്കടത്ത് സംഘാംഗത്തെ വധിച്ച് ബി‌എസ്‌എഫ്

അമൃത്സര്‍: ബി‌എസ്‌എഫും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പാകിസ്ഥാൻ കള്ളക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടൊരാളെ വധിച്ചു. ഇരുപത്തിരണ്ട് പാക്കറ്റ് ഹെറോയിൻ, 2 എകെഎം റൈഫിളുകൾ, 4 വെടിമരുന്ന് ഉത്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. അതേസമയം, അന്താരാഷ്ട്ര അതിർത്തിയിലൂടെയാണ് ഇവര്‍ പാകിസ്ഥാനില്‍ നിന്നും മയക്കുമരുന്ന് പഞ്ചാബിലേക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചത്. ലോപോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

Related Topics

Share this story