Times Kerala

ഓസീസിനെതിരെ അവിശ്വസനീയ ക്യാച്ചുമായി ഷെല്‍ഡണ്‍ കോട്ട്‌റെല്‍

 
ഓസീസിനെതിരെ അവിശ്വസനീയ ക്യാച്ചുമായി ഷെല്‍ഡണ്‍ കോട്ട്‌റെല്‍

നോട്ടിങ്ഹാം: ഓസീസിനെതിരെ അവിശ്വസനീയ ക്യാച്ചുമായി ഷെല്‍ഡണ്‍ കോട്ട്‌റെല്‍. ലോകകപ്പ് ചരിത്രത്തിലുണ്ടായതില്‍ ഏറ്റവും മികച്ച ക്യാച്ചായിരുന്നു അത്.  സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ്  വൈറലായിരിക്കുന്നത്.

പന്ത് സ്മിത്ത് ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗിലേക്ക് ഫ്‌ളിക്ക് ചെയ്തു.  ഫൈന്‍ ലെഗ്ഗില്‍ നിന്ന് ഓടിയെത്തിയ കോട്ട്‌റെല്‍ ഒറ്റക്കൈകൊണ്ട് പന്ത് കൈയിലൊതുക്കി. നിയന്ത്രണം വിട്ട് ബൗണ്ടറി ലൈനിനപ്പുറം കടക്കാനിരിക്കെ പന്ത് ഒരിക്കല്‍കൂടി മുകളിലേക്കിട്ടു. പിന്നീട് ഓടിയെത്തി ഒരിക്കല്‍കൂടി കൈയിലൊതുക്കി.  വീഡിയോ കാണാം.

Related Topics

Share this story