അറ്റ്ലാന്റിക് സമുദ്രത്തിലെ വടക്കൻ കടലിൽ വച്ച് മുങ്ങിത്തുടങ്ങിയ ഡച്ച് ചരക്ക് കപ്പലിൽ നിന്നും സ്വയരക്ഷയ്ക്കായി, ശൈത്യമേറിയ ആർത്തിരമ്പുന്ന കടൽത്തിരമാലയിലേയ്ക്ക് എടുത്തുചാടി ധീരനായ കപ്പൽ ജീവനക്കാരൻ. അയാൾ വെള്ളത്തിൽ ആടിയുലയുന്നത് വിഡിയോയിൽ കാണാം. ഹെവി-ലിഫ്റ്റ് കപ്പലായ എംസ്ലിഫ്റ്റ് ഹെൻഡ്രിക്കയിലുണ്ടായിരുന്ന 12 പേരെയും നോർവീജിയൻ തീരസംരക്ഷണ സേന ഹെലികോപ്ടറിന്റെ സഹായത്താൽ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ തന്നെ എട്ട് പേരെ കപ്പലിന്റെ ഡെക്കിൽ നിന്നും നേരിട്ട് രക്ഷപ്പെടുത്തി, ബാക്കി നാലുപേർ കപ്പലിന്റെ നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ കപ്പൽ കീഴ്മേൽ മറിയുമെന്നായപ്പോൾ ഇവർ കടലിലേയ്ക്കെടുത്തു ചാടുകയായിരുന്നു. ജീവനക്കാരിൽ ഒരാളെ മാത്രം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്കൻ കടൽ തീരത്ത് നിന്നും 130 കിലോമീറ്ററകലെയായാണ് മുങ്ങിത്താഴാറായ കപ്പലുള്ളതെന്ന് നോർവീജിയൻ അധികൃതർ അറിയിച്ചു.
Also Read