Times Kerala

അട്ടപ്പാടിയിൽ മൂന്നുനില കെട്ടിടത്തിൽ നിന്ന്​ വീണ്​ പോളിങ് ഓഫീസർക്ക് ഗുരുതര പരിക്ക്

 
അട്ടപ്പാടിയിൽ മൂന്നുനില കെട്ടിടത്തിൽ നിന്ന്​ വീണ്​ പോളിങ് ഓഫീസർക്ക് ഗുരുതര പരിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ മൂന്നുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മിയാണ് അപകടത്തിൽപ്പെട്ടത്. ഇലക്ഷൻ ഡ്യൂട്ടിക്കായി അഗളി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വന്ന വിദ്യാലക്ഷ്മി 20 അടി താഴ്ചയിലേക്ക് വീഴുകയയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു.

Related Topics

Share this story