Times Kerala

യുവേഫ ചാമ്പ്യൻസ് ലീഗ്; ക്വാർട്ടർ ഒന്നാംപാദ മത്സരത്തിൽ ലിവർപൂളിനെ തകർത്ത് റയൽ

 
യുവേഫ ചാമ്പ്യൻസ് ലീഗ്; ക്വാർട്ടർ ഒന്നാംപാദ മത്സരത്തിൽ ലിവർപൂളിനെ തകർത്ത് റയൽ

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഒന്നാം പാദ മത്സരത്തിൽ ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡിന് വിജയം. കരുത്തന്മാർ നേർക്കുനേർ വന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ ലിവർപൂളിനെ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയറിന്റെ ഇരട്ടഗോൾ പ്രകടനമാണ് റയലിന് കരുത്തേകിയത്. മാർക്കോ അസെൻസിയോയാണ് മറ്റൊരുഗോൾ നേടിയത്.

 

ലിവർപൂളിനായി സൂപ്പർതാരം സല ആശ്വാസഗോൾ നേടി. ഇരു ടീമിലെയും പല പ്രമുഖ താരങ്ങളും പരിക്കേറ്റതിനാൽ മത്സരത്തിനുണ്ടായിരുന്നില്ല. ഇനി ലിവർപൂളിന്റെ സ്വന്തം മൈതാനത്തു നടക്കുന്ന രണ്ടാം പാദ ക്വർട്ടറിൽ ഇതിലും വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ ലിവർപൂളിന് സെമിയിൽ കളിക്കാനാകൂ. മറ്റൊരു ക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ജയം. ബൊറൂസിയ ഡോർട്​മണ്ടിനെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറ്റി പരാജയപ്പെടുത്തിയത്.

Related Topics

Share this story