Times Kerala

കാസർഗോഡ് യുവമോർച്ച നേതാവിന് വെട്ടേറ്റു

 
കാസർഗോഡ് യുവമോർച്ച നേതാവിന് വെട്ടേറ്റു

കാസർഗോഡ് :കാസർഗോഡ് യുവമോർച്ച നേതാവിന് വെട്ടേറ്റു .യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്തിനാണ് വെട്ടേറ്റത് .ഗുരുതര പരിക്കോടെ ഇയാളെ മംഗലാപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം .തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ ശ്രീജിത്തിനെ കാഞ്ഞങ്ങാട് വച്ച് ആക്രമിക്കുക ആയിരുന്നു .ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി .

Related Topics

Share this story