Times Kerala

തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്; എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

 
തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്; എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റി വച്ചിരുന്ന എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് നാളെ തുടക്കമാകും.എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്.ഇ പരീക്ഷകള്‍ 9.40ന് ആരംഭിക്കുക.ഹയര്‍സെക്കന്‍ഡറി പരീക്ഷ 26നും വിഎച്ച്എസ്ഇ ഒമ്പതിന് തുടങ്ങി 26നും അവസാനിക്കും.

4,22,226 പേരാണ് 2947 കേന്ദ്രങ്ങളിലായി ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 4,21,977 പേര്‍ സ്‌കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും.

2004 കേന്ദ്രങ്ങളിലായി 4,46,471 പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും. പരീക്ഷയെഴുതുന്നവരില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 3,77,939 പേരാണ് പരീക്ഷയെഴുതുന്നത്. 27000ത്തോളം വിദ്യാര്‍ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്.

Related Topics

Share this story