Times Kerala

ഗാർഡുകളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 16 തടവുകാർ ജയിൽ ചാടി

 
ഗാർഡുകളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 16 തടവുകാർ ജയിൽ ചാടി

ജോധ്പുർ:ജയിൽ ഗാർഡുകളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 16 തടവുകാർ ജയിൽ ചാടി. രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ ഫലോഡി സബ്ജയിലിലാണ് സംഭവം നടന്നത്.ഫലോഡി ഡെപ്യൂട്ടി കലക്ടർ യശ്പാൽ അഹൂജയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ മുളകുപൊടിയും പച്ചക്കറിയും നിലത്ത് ചിതറിക്കിടക്കുന്നതും പൊലീസുകാരി വേദന കൊണ്ട് കരയുന്നതുമാണ് കണ്ടതെന്ന് അദ്ദേഹം പറയുന്നു.

ഉടൻ തന്നെ സ്റ്റേഷൻ ഓഫിസറേയും ജില്ലാ കലക്ടറേയുംവിവരമറിയിക്കുകയും തടവുകാരെ പിടിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.എല്ലാ പൊലീസ് സ്റ്റേഷനുകളിലും ചെക്ക് പോയിന്‍റുകളിലും വിവരം അറിയിച്ചിട്ടുണ്ട്. ബസുകളും മറ്റ് വാഹനങ്ങളും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും സബ്കലക്ടർ പറഞ്ഞു.തടവുകാരെ പിടിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്.

Related Topics

Share this story