Times Kerala

“ഹോ! എന്തോരു ചൂട്” ആശ്വാസത്തിനായി തണുപ്പുതേടി ഫ്രിഡ്ജിൽ കയറിപ്പറ്റുന്ന നായ- രസകരമായ വീഡിയോ കാണാം

 
“ഹോ! എന്തോരു ചൂട്” ആശ്വാസത്തിനായി തണുപ്പുതേടി ഫ്രിഡ്ജിൽ കയറിപ്പറ്റുന്ന നായ- രസകരമായ വീഡിയോ കാണാം

തായ്‌ലൻഡിലെ ലാംബാംഗ് പ്രവിശ്യയിൽ നിന്നുമാണ് ഈ രസകരമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 41 ഡിഗ്രി സെൽഷ്യസ് വരെ എത്തിനിൽക്കുന്ന പൊള്ളുന്ന ചൂടിൽ നിന്നും അല്പം ആശ്വാസം തേടുകയാണ് ഈ നായ. കാലുകൊണ്ട് ഫ്രിഡ്ജ് തുറന്ന് അതിലേയ്ക്ക് കയറി തണുപ്പ് കൊള്ളുന്ന ഗോൾഡൻ റിട്രീവർ എന്നയിനത്തിൽപ്പെടുന്ന സുന്ദരനായ നായയെ ഈ വിഡിയോയിൽ കാണാം. അവന്റെ ചെറിയ ശരീരം വളരെ എളുപ്പത്തിൽ തന്നെ ഫ്രിഡ്ജിൽ കയറിയിരിക്കാൻ സഹായിക്കുന്നു. ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം തന്നെ സോജിയെന്ന ഈ നായ തണുപ്പുകൊള്ളാൻ വരാറുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്.

Related Topics

Share this story