Times Kerala

ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി ആക്രമണം ; കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

 
ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി ആക്രമണം ; കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ : ആലപ്പുഴ തൃക്കുന്നപുഴയില്‍ കോണ്‍ഗ്രസ്‌- സിപിഎം തമ്മിൽ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി ആക്രമണം . അക്രമം കണ്ടുനിന്ന അയല്‍വാസിയാണ് കുഴഞ്ഞു വീണു മരിച്ചത് . തൃക്കുന്നപുഴ ഏഴാം വാര്‍ഡ് മീനത്തേരില്‍ വീട്ടില്‍ ശാര്‍ങ്ങധരന്‍ (60) ആണ് മരിച്ചത്.ഉച്ചയ്ക്ക് 12.30 ഓടെ യായിരുന്നു സംഭവം നടന്നത് . സംഭവത്തിൽ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ തെക്കേമുറിയാലില്‍ സുബിയന്‍ (40), ഭാര്യ റാണി, സഹോദരന്‍ സുധീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മാതാവ് സുഭാഷിണിയുടെയും മകന്‍ സൂരജിന്റെയും മുന്‍പില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത് .അതെസമയം ആക്രമണം നേരില്‍ കണ്ട അയല്‍വാസിയായ ശാര്‍ങ്ങധരന്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഇയ്യാളെ ഉടന്‍ തന്നെ തൃക്കുന്നപുഴ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story