Times Kerala

ഗതാഗത നിയമലംഘനം: മോട്ടർ വാഹന വകുപ്പ് കഴിഞ്ഞ മാസം പിഴ ഈടാക്കിയത് 70 ലക്ഷം രൂപ

 
ഗതാഗത നിയമലംഘനം: മോട്ടർ വാഹന വകുപ്പ് കഴിഞ്ഞ മാസം പിഴ ഈടാക്കിയത് 70 ലക്ഷം രൂപ

കൊട്ടാരക്കര:  മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞ മാസത്തിൽ നടത്തിയ വാഹന പരിശോധനയിൽ 4418 വാഹനങ്ങളിൽ നിന്നും 70.52 ലക്ഷം രൂപ പിഴ ഈടാക്കി. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച 950 പേരാണ് പിടിയിലായത്. കൂടാതെ നികുതി അടയ്ക്കാത്ത 320 വാഹനങ്ങൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത 180 വാഹനങ്ങൾ എന്നിവ പിടികൂടി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 950 പേരും സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനം ഓടിച്ച 180പേരും പിടിയിലായി. ജില്ലാ ആർടിഒ ഡി.മഹേഷിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

അന്തർ സംസ്ഥാന കോൺട്രാക്ട് കാരിജ് ഉൾപ്പെടെ അനധികൃത സ്റ്റേജ് കാരേജ് സർവീസ് നടത്തിയ 318 ബസുകൾക്കെതിരെ കേസെടുത്ത് 14,30000 രൂപ പിഴ ഈടാക്കി. രാത്രിയിലും വാഹന പരിശോധന ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

Related Topics

Share this story