Times Kerala

പശ്ചിമബംഗാളില്‍ തൃണമൂല്‍ – ബിജെപി ഏറ്റുമുട്ടല്‍ ; തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്ക് കല്ലേറ്

 
പശ്ചിമബംഗാളില്‍ തൃണമൂല്‍ – ബിജെപി ഏറ്റുമുട്ടല്‍ ; തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്ക് കല്ലേറ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ ഏറ്റുമുട്ടല്‍. സംഭവത്തിൽ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയ്ക്ക് ഇഷ്ടികയ്ക്ക് ഏറ് കിട്ടി. പശ്ചിമബംഗാളിലെ അരംബാഗിലായിരുന്നു സംഭവം നടന്നത് . മാസ്‌ക്ക് ധാരിയായ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് തൃണമൂല്‍ സ്ഥാനാര്‍ത്ഥി സുജാത മണ്ഡല്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ വോട്ടിംഗ് നടക്കുന്നതിനിടയിലായിരുന്നു സംഘര്‍ഷം ഉണ്ടായത് .

സംഭവത്തെ തുടർന്ന് ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. താന്‍ അരാന്‍ഡി ഏരിയയില്‍ ആയിരുന്നെന്നും ഇവിടെയുള്ള ന്യൂനപക്ഷ വിഭാഗം മമതാബാനര്‍ജിയെ പിന്തുണയ്ക്കുന്നവര്‍ ആണെന്നും ഇവരിലെ വനിതാ വോട്ടര്‍മാരെ ബിജെപിയുടെ ഗുണ്ടകള്‍ കഴിഞ്ഞ ദിവസം രാത്രി ആക്രമിച്ചിരുന്നതായും സുജാത ആരോപിച്ചു.

Related Topics

Share this story