Times Kerala

മാതൃക പെരുമാറ്റചട്ട ലംഘിച്ചു, മമത ബാനർജിക്കെതിരെ പരാതിയുമായി ബിജെപി ഇലക്ഷൻ കമ്മീഷനിൽ

 
മാതൃക പെരുമാറ്റചട്ട ലംഘിച്ചു, മമത ബാനർജിക്കെതിരെ പരാതിയുമായി ബിജെപി ഇലക്ഷൻ കമ്മീഷനിൽ

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ബിജെപി ഇലക്ഷൻ കമ്മീഷനിൽ പരാതി നൽകി. ബിജെപി റാലിയിൽ പങ്കെടുക്കുന്നവർ പണം വാങ്ങിയിട്ടാണെന്ന് മമത ആരോപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കുൽപി ​ഗ്രാമത്തിലെ തെര‍ഞ്ഞെടുപ്പ് പ്രചാരണ പ്രസം​ഗത്തിലാണ് മമത ഇപ്രകാരം പറഞ്ഞതെന്നും ബിജെപി പരാതിയിൽ വ്യക്തമാക്കുന്നു. മമതയുടെ പ്രസം​ഗം മാതൃകപെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയ ബിജെപി, ജനങ്ങൾക്കിടയിൽ വിദ്വേഷവും കൈക്കൂലിയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ബിജെപി ആരോപിച്ചു.

Related Topics

Share this story