Times Kerala

90 വോട്ടര്‍മാര്‍ മാത്രമുള്ള ബൂത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ടുകള്‍; അസമിൽ വൻ ക്രമക്കേടുകള്‍

 
90 വോട്ടര്‍മാര്‍ മാത്രമുള്ള ബൂത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ടുകള്‍; അസമിൽ വൻ ക്രമക്കേടുകള്‍

ദിസ്പൂർ: 90 വോട്ടര്‍മാര്‍ മാത്രമുള്ള ബൂത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ടുകള്‍. അസമിലെ ദിമ ഹസാവോ ജില്ലയിലാണ് വോട്ടര്‍മാരേക്കാള്‍ ഇരട്ടിയോളം വോട്ടുകള്‍ രേഖപ്പെടുത്തിയാതായി കണ്ടെത്തിയത്. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണം ശക്തമാക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 1ന് പോളിങ് നടന്ന ഹാഫ്ലോംഗ് മണ്ഡലത്തിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 74 ശതമാനമായിരുന്നു ഹാഫ്ലോംഗ് മണ്ഡലത്തിലെ പോളിങ് ശതമാനം.സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഞ്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.സെക്ടര്‍ ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‌, സെക്കന്‍ഡ് പോളിങ് ഓഫീസര്‍, തേര്‍ഡ് പോളിങ് ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Related Topics

Share this story