Times Kerala

തമിഴ്‌നാട്ടിൽ ശശികലയും വോട്ടർ പട്ടികയിലില്ല

 
തമിഴ്‌നാട്ടിൽ ശശികലയും വോട്ടർ പട്ടികയിലില്ല

ചെന്നൈ: തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി കെ ശശികലയുടെ പേരും വോട്ടര്‍ പട്ടികയിലില്ല. ജയലളിതയുടെ പോയസ് ഗാര്‍ഡനില്‍ നിന്ന് നീക്കിയ പത്തൊമ്പത് വോട്ടര്‍മാരുടെ പേരിനൊപ്പം വി കെ ശശികലയും ഉള്‍പ്പെട്ടു. ശശികലയുടെ ബന്ധു ജെ ഇളവരസിയുടേയും പേരും നീക്കിയിട്ടുണ്ട്. തൗസന്‍ഡ് ലൈറ്റ്സ് നിയോജക മണ്ഡലത്തിലാണ് പോയസ് ഗാര്‍ഡന്‍ ഉള്‍പ്പെടുന്നത്. അതേസമയം, അതിർപക്ഷം ചതിച്ചതാണ് പട്ടികയിൽ നിന്നും പുറത്ത് പോകാൻ കാരണമെന്നാണ് ശശികലയുടെ അനുയായികൾ പറയുന്നത്.

Related Topics

Share this story