Times Kerala

മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകൾ കേന്ദ്രസേനയുടെ നിരീക്ഷണത്തിൽ

 
മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകൾ കേന്ദ്രസേനയുടെ നിരീക്ഷണത്തിൽ

എടക്കര: മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകൾ കേന്ദ്രസേനയുടെ നിയന്ത്രണത്തിൽ. വോട്ടിങ് മെഷീനുമായി ഉദ്യോഗസ്ഥർ മടങ്ങും വരെ ഈ ബൂത്തുകൾ പ്രത്യേക സുരക്ഷയിലായിരിക്കും. വഴിക്കടവ് പഞ്ചായത്തിലെ പൂവത്തിപൊയിൽ, വെള്ളക്കട്ട, കാരക്കോട്, മരുത, നാരോക്കാവ് തുടങ്ങിയവയാണ് മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള – തമിഴ്നാട് അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കർശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടു. അതേസമയം, മദ്യവും ലഹരി മരുന്നും കടത്തുന്നത് തടയാൻ എക്സൈസ് സംഘവും അതിർത്തിയിൽ കർശന പരിശോധന നടത്തുന്നുണ്ട്.

Related Topics

Share this story