Times Kerala

അത്‌ലറ്റിക്കോയ്ക്ക് തോൽവി; റയൽ വല്ലദോലിദിനെ തകർത്ത് ബാഴ്‌സലോണ, പോയിന്റ് പട്ടികയിൽ അത്‍ലറ്റിക്കോയ്ക്ക് തൊട്ടുപിന്നിൽ

 
അത്‌ലറ്റിക്കോയ്ക്ക് തോൽവി; റയൽ വല്ലദോലിദിനെ തകർത്ത് ബാഴ്‌സലോണ, പോയിന്റ് പട്ടികയിൽ അത്‍ലറ്റിക്കോയ്ക്ക് തൊട്ടുപിന്നിൽ

ലാ ലീഗയിൽ റയൽ വല്ലദോലിദിനെ തകർത്ത് ബാഴ്‌സലോണ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം. അവസാന നിമിഷത്തിൽ ബാഴ്‌സയ്‌ക്കായി ഒസ്മാനെ ഡെംബെലെയാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ അത്ലറ്റികോയ്ക്ക് അപ്രതീക്ഷിതമായ തോൽവി. സെവിയ്യയോടാണ് എതിരില്ലാത്ത ഒരു ഗോളിന് അത്‍ലറ്റിക്കോ പരാജയപ്പെട്ടത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്‌സ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്ക് തൊട്ടുപിന്നിലെത്തി. 29 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. അത്‍ലറ്റിക്കോയ്ക്ക് 66 പോയിന്റാണുള്ളത്. 63 പോയിന്റുമായി റയൽ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

Related Topics

Share this story