Times Kerala

വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ റെക്കോഡുമായി നഥാന്‍ കോള്‍ട്ടര്‍ നൈല്‍

 
വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ റെക്കോഡുമായി നഥാന്‍ കോള്‍ട്ടര്‍ നൈല്‍

നോട്ടിങ്ഹാം: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ റെക്കോഡുമായി നഥാന്‍ കോള്‍ട്ടര്‍ നൈല്‍. 92 റണ്‍സാണ് കോള്‍ട്ടര്‍ നൈല്‍ അടിച്ചെടുത്തത്. എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയായിരുന്നു നഥാന്റെ ഈ മനോഹര ഇന്നിങ്‌സ്.എട്ടു റൺസിന്‌ സെഞ്ചുറി നഷ്ട്ടമായില്ലെങ്കിലും താരത്തിനെ തേടി രണ്ടു റെക്കോർഡുകൾ കൂടിയെത്തി.

ലോകകപ്പില്‍ എട്ടാം നമ്പറിലെ ഏറ്റവുമയര്‍ന്ന സ്‌കോറും ഏകദിന ചരിത്രത്തില്‍ എട്ടാം നമ്പറിലെ ഏറ്റവുമുയര്‍ന്ന സ്‌കോറും എന്ന റെക്കോർഡുകൾ ഇനി താരത്തിന് സ്വന്തം..

സിംബാബ്‌വെ താരം ഹീത്ത് സ്ട്രീക്കിന്റെ പേരിലുള്ള റെക്കോഡാണ് കോട്ടര്‍ നൈല്‍ മറികടന്നത്. 2003 ലോകകപ്പില്‍ എട്ടാം നമ്പറിലിറങ്ങി പുറത്താകാതെ 72 റണ്‍സാണ് ഹീത്ത് സ്ട്രീക്ക് നേടിയത്. ഏകദിന ചരിത്രത്തില്‍ ഏറ്റവുമയര്‍ന്ന എട്ടാം നമ്പര്‍ സ്‌കോര്‍ ഉള്ളത് ക്രിസ് വോക്‌സിന്റെ പേരിലാണ്.

Related Topics

Share this story