Times Kerala

‘ഉറപ്പാണ് എൽഡിഎഫ്’ പരസ്യം ഷെയർ ചെയ്തു; തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച എസ്‌ഐയ്‌ക്കെതിരെ കേസ്

 
‘ഉറപ്പാണ് എൽഡിഎഫ്’ പരസ്യം ഷെയർ ചെയ്തു; തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച എസ്‌ഐയ്‌ക്കെതിരെ കേസ്

കാസര്‍കോട്: ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്ന തെരഞ്ഞെടുപ്പ് പരസ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പരസ്യമായി സിപിഎമ്മിനെ പിന്തുണച്ചതിന് കാസർഗോഡ് എസ്ഐ ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെയാണ് കേസെടുത്തത്.റെപ്രസെന്റേഷൻ ഓഫ് പീപ്പിൾ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് എസ്‌ഐയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ മനോദൗർബല്യമുള്ള തന്റെ കുട്ടി അബദ്ധത്തിൽ ചെയ്തതെന്നാണ് എസ്‌ഐയുടെ വിശദീകരണം.

Related Topics

Share this story