Times Kerala

യുവതി ഗര്‍ഭിണി ആകും വരെ ഭര്‍ത്താവ് ഹിന്ദു, ഗര്‍ഭിണി ആയശേഷം മുസ്ലിം; ലൗ ജിഹാദ്‍ നിയമം പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്യിപ്പിച്ച് ഭാര്യ

 
യുവതി ഗര്‍ഭിണി ആകും വരെ ഭര്‍ത്താവ് ഹിന്ദു, ഗര്‍ഭിണി ആയശേഷം മുസ്ലിം; ലൗ ജിഹാദ്‍ നിയമം പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്യിപ്പിച്ച് ഭാര്യ

ഇന്‍ഡോര്‍: താൻ ഗര്ഭിണിയാകും വരെ ഹിന്ദുവായിരുന്ന ഭര്‍ത്താവ് ഗര്‍ഭിണി ആയശേഷം മുസ്ലിം ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഭര്‍ത്താവിനെതിരേ ലൗജിഹാദ് നിയമം ചുമത്തി കേസെടുപ്പിച്ച് ഭാര്യ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് സംഭവം. ഒരു ജിംനേഷ്യത്തിലെ പരിശീലകനായ ഇയാള്‍ ഗബ്ബാര്‍ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്.തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും, തുടർന്ന് വിആഹം കഴിക്കുകയുമായിരുന്നു. എന്നാല്‍, ഭാര്യ ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞത്. ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും ഇവിടെ സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേരെന്നും മുസ്‌ലിം മതത്തിൽപെട്ടയാളാണെന്നും മനസിലാക്കിയത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നാണ് യുവതി തന്റെ പരാതിയിൽ പറയുന്നത്. പരാതിയില്‍ പുതിയ ലൗജിഹാദ് നിയമപ്രകാര ഇയാള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ദ്വാരകാപുരി പോലീസ് പറഞ്ഞു.

Related Topics

Share this story