Times Kerala

കോവിഡ് വ്യാപനം അതിരൂക്ഷം; നിരവധി രാജ്യങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കില്‍

 
കോവിഡ് വ്യാപനം അതിരൂക്ഷം; നിരവധി രാജ്യങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കില്‍

ഡൽഹി: കോവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുന്നു. യൂറോപ്യൻ രാജ്യങ്ങൾ അടക്കം പല രാജ്യങ്ങളും വീണ്ടും ഒരു സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.യൂറോപ്പിൽ ഫ്രാൻസിലാണ് കോവിഡിന്‍റെ മൂന്നാംവരവ് അതിശക്തമായി പടർന്നു പിടിക്കുന്നത്. ഇവിടെ ഒരുമാസത്തെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്ന. സ്കൂളുകൾ അടയ്ക്കുകയും കൂട്ടം ചേരുന്നത് നിരോധിക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അമേരിക്കയിലും സ്ഥിതി രൂക്ഷമാകുന്ന. 36,983പേർക്കാണ് ഇന്നലെ കോവിഡ് ബാധിച്ചത്. 270 പേര്‍ മരിച്ചു.ഇറ്റലിയിൽ മരണസംഖ്യ ഉയരുകയാണ്. ഇന്നലെ മാത്രം 326 പേരാണ് മരിച്ചത്. ബ്രസീലിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1233 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.അതേസമയം, പ്രതിദിന കോവിഡ് കേസുകൾ ഒരുലക്ഷം കടന്നത് ഇന്ത്യയിൽ മാത്രമാണ്.നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാകും യോഗം ചർച്ച ചെയ്യുകയെന്നാണ് റിപ്പോർട്ട്. കൂടാതെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് മുഖ്യമന്ത്രിമാരില്‍ നിന്ന് പ്രധാനമന്ത്രി അഭിപ്രായം തേടും. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 16 ന് 97,894 പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയര്‍ന്ന കണക്ക്. ഇതാണ് മറികടന്നത്.

Related Topics

Share this story