Times Kerala

മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജസ്പ്രീത് ബൂമ്ര

 
മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജസ്പ്രീത് ബൂമ്ര

ലണ്ടന്‍: ലോകകപ്പില്‍ ജസ്പ്രീത് ബൂമ്രയുടെത് മികച്ച പ്രകടനമായിരുന്നു. രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി മികച്ച തുടക്കമാണ് ബൂമ്ര ഇന്ത്യക്ക് നല്‍കിയത്. തൻെറ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് ബൂമ്ര.

ഇതെനിക്ക് കന്നി ലോകകപ്പായിട്ട് തോന്നുന്നില്ലെന്ന് താരം പറഞ്ഞു. ഇത് എന്റെ ആദ്യത്തെ ലോകകപ്പ് മത്സരമാണെന്നുള്ളത് ചിന്തിച്ചിരുന്നില്ല. എനിക്കിത് മറ്റൊരു മത്സരം മാത്രമായിട്ടാണ് തോന്നിയത്. എനിക്ക് എന്താണോ ചെയ്യാന്‍ കഴിയുക അത് മാത്രമാണ് ഞാന്‍ ചിന്തിച്ചിരുന്നത്. പിച്ചില്‍ നിന്ന് സഹായം ലഭിച്ചതും ഏറെ ഗുണം ചെയ്തു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അധികം ബുദ്ധിമുട്ടേണ്ട ആവശ്യം വരാറില്ല. നല്ല ഏരിയകളില്‍ പന്തെറിഞ്ഞാല്‍ മതി. എന്റെ പദ്ധതിയും അതായിരുന്നു. ഫലപ്രദമായി ചെയ്യാനും സാധിച്ചു. താരം പറഞ്ഞു.

Related Topics

Share this story