Times Kerala

കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ജ​വാ​ന് വീ​ര​മൃ​ത്യു

 
കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീനഗർജമ്മു കശ്മീരിലെ അനന്ത്‍നാഗിൽ ഈദ് അവധി ആഘോഷിക്കാനെത്തിയ സൈനികനെ തീവ്രവാദികൾ വെടിവച്ച് കൊന്നു. അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.  സദൂര ഗ്രാമത്തിൽ വൈകിട്ടോടെയാണ് സംഭവം. അനന്ത് നാഗ് സ്വദേശിയായ മൻസൂർ അഹമ്മദ് ബെയ്‍ഗാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ടെറിട്ടോറിയൽ ആർമിയിൽ ഉദ്യോഗസ്ഥനാണ് മൻസൂർ അഹമ്മദ് ബെയ്‍ഗ്.

ജ​വാ​ന്‍റെ വീ​ട്ടി​ൽ ക​ട​ന്നു ക​യ​റി​യ ഭീ​ക​ര​ർ അ​ദ്ദേ​ഹ​ത്തി​നു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് സൈനികനെ തീവ്രവാദികൾ വെടി വച്ച് വീഴ്‍ത്തുകയായിരുന്നു.   ജ​വാ​ൻ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു മു​തി​ർ​ന്നെ​ങ്കി​ലും വെ​ടി​യേ​റ്റു വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കെ​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Topics

Share this story