Times Kerala

റഫേൽ യുദ്ധവിമാന കരാറിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമസ്ഥാപനം

 
റഫേൽ യുദ്ധവിമാന കരാറിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമസ്ഥാപനം

ന്യൂഡൽഹി :റഫേൽ യുദ്ധവിമാന കരാറിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമസ്ഥാപനം .റഫേൽ യുദ്ധവിമാന നിർമാണ കമ്പനിയായ ദാസോ കരാറിൽ ഒപ്പ് വച്ചതിന് പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാർക്ക് 10 ലക്ഷം യൂറോ സമ്മാനമായി നൽകിയെന്ന് റിപ്പോർട്ട് .ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയപാർട്ട് ആണിത് റിപ്പോർട്ട് ചെയ്തത് .

ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി എഎഫ്എയുഎ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട് .2017 -ൽ ദാസോ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും അഞ്ചുലക്ഷത്തിലധികം യൂറോ ഇടപാടുകാർക്ക് നൽകിയെന്നാണ് റിപ്പോർട്ട് .എന്നാൽ റഫേൽ വിമാന മോഡൽ നിർമിക്കുന്നതിനാണ് ഈ തുക ചെലവായതെന്ന് കമ്പനി പറയുന്നു .എന്നാൽ ഇതിനുള്ള തെളിവ് ഹാജരാകാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല .

Related Topics

Share this story