Times Kerala

സം​സ്ഥാ​ന പോ​ലീ​സി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ; കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം

 
സം​സ്ഥാ​ന പോ​ലീ​സി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ; കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് വ​കു​പ്പി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ. സം​സ്ഥാ​ന​ത്ത് ര​ണ്ട് ക​മ്മീ​ഷ​ണ​റേ​റ്റു​ക​ൾ തു​ട​ങ്ങാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് ക​മ്മീ​ഷ​ണ​റേ​റ്റു​ക​ൾ തു​ട​ങ്ങു​ക. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ചു.

ക്രമസമാധാന ചുമതല ഒരു എ.ഡി.ജിപിക്ക് നൽകി. ഷെയ്ഖ് ദര്‍ബേഷ് സാഹിബിനെ ചുമതലപ്പെടുത്തും. മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയാകും. ഋഷിരാജ് സിങ് ജയില്‍ ഡി.ജി.പിയാകും. എസ്. ആനന്ദകൃഷ്ണന്‍ പുതിയ എക്സൈസ് കമ്മീഷണറാകും. ആര്‍.ശ്രീലേഖയെ ട്രാഫിക് എ.ഡി.ജി.പിയായും ഐ.ജിമാരായി എം.ആര്‍.അജിത്കുമാര്‍(ദക്ഷിണമേഖല) അശോക് യാദവിനേയും (ഉത്തരമേഖല) നിയമിക്കും. സഞ്ജയ്കുമാര്‍ ഗുരുദീന്‍(തിരുപുരം), കാളിരാജ് മഹേഷ്കുമാര്‍(കൊച്ചി), എസ്.സുരേന്ദ്രന്‍(തൃശൂര്‍) കെ.സേതുരാമന്‍(കണ്ണൂര്‍)ഡി.ഐ.ജിമാരാകും.

തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ചു. കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം ലഭിക്കും. ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്ത് കമ്മീഷണറാകും. വിജയ് സാഖറെ കൊച്ചിയില്‍  കമ്മീഷണറാകും. റേഞ്ചുകളില്‍ ഡി.ഐ.ജിമാരെയും സോണില്‍ ഐ.ജിമാരെയും നിയമിക്കുന്ന ഘടനാമാറ്റത്തിനും അഗീകാരമായി.

Related Topics

Share this story