Times Kerala

ഓസീസിന് രണ്ടാം ജയം; വെസ്റ്റിന്‍ഡീസ് 15 റണ്‍സിന് തോല്‍വി വഴങ്ങി

 
ഓസീസിന് രണ്ടാം ജയം; വെസ്റ്റിന്‍ഡീസ് 15 റണ്‍സിന് തോല്‍വി വഴങ്ങി

നോട്ടിങ്ഹാം: വെസ്റ്റിന്‍ഡീസിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ 273 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓസീസിന്റെ രണ്ടാം ജയമാണിത്.

46 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസിനെ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ ഷായ് ഹോപ്പ് (68), ജേസണ്‍ ഹോള്‍ഡര്‍ (51) എന്നിവര്‍ വിന്‍ഡീസിനായി പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ലക്ഷ്യം അകന്നു.

Related Topics

Share this story