Times Kerala

ചുഴലിക്കാറ്റ് കണക്കെ രൂപം കൊണ്ട് ഒരേ വേഗതയിൽ നീങ്ങുന്ന റെയ്ൻഡിയർ കൂട്ടം – വീഡിയോ കാണാം

 
ചുഴലിക്കാറ്റ് കണക്കെ രൂപം കൊണ്ട് ഒരേ വേഗതയിൽ നീങ്ങുന്ന റെയ്ൻഡിയർ കൂട്ടം – വീഡിയോ കാണാം

ആർട്ടിക് പ്രദേശത്തു കാണപ്പെടുന്ന റെയ്ൻഡിയർ എന്നൊരുത്തരം കലമാനുകൾ ഒത്തുചേർന്ന് രൂപപ്പെടുന്ന ചുഴലിക്കാറ്റിന് സമാനമായ ആകൃതിയുടെ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ ലെവ് ഫെഡോസേവ്. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടാവുമ്പോൾ അതിൽനിന്നും രക്ഷപ്പെടാനായാണ് ഇവ ഇത്തരത്തിൽ കൂട്ടംകൂടുന്നത്.

ചുഴലിക്കാറ്റ് കണക്കെ രൂപം കൊണ്ട് ഒരേ വേഗതയിൽ നീങ്ങുന്ന റെയ്ൻഡിയർ കൂട്ടം – വീഡിയോ കാണാംഈ കൂട്ടത്തിൽ ഓരോന്നിനെ ഉന്നം വയ്ക്കുന്നത് അസാധ്യമാണ്. അന്ത്രാക്സിനുള്ള പ്രതിരോധകുത്തിവയ്‌പ്പ് നൽകുന്നതിനായി കുറച്ച് മൃഗഡോക്ടർമാർ ഇവരെ പിന്തുടരുന്നതും തുടർന്ന് ഈ മാനുകൾ ചുഴലിക്കാറ്റിന്റെ രൂപത്തിലേക്ക് മാറുന്നതുമാണ് റഷ്യയിലെ മർ‌മാൻ‌സ്ക് എന്ന സ്ഥലത്ത് നിന്നും ഫോട്ടോഗ്രാഫർ പകർത്തിയിരിക്കുന്നത്.

ചുഴലിക്കാറ്റ് കണക്കെ രൂപം കൊണ്ട് ഒരേ വേഗതയിൽ നീങ്ങുന്ന റെയ്ൻഡിയർ കൂട്ടം – വീഡിയോ കാണാംഡോൾഫിൻ, കാട്ടുപോത്ത്, ആന എന്നിവയെല്ലാം ഈ മാർഗ്ഗം സ്വീകരിക്കുമെങ്കിലും ഇത്തരത്തിൽ വിന്യസിക്കപ്പെട്ടിട്ടുള്ള ഈ മാനുകളുടെ നിറവും വേഗവും വലിപ്പവും കാഴ്ചയ്ക്ക് ഒരു പ്രത്യേകാനുഭൂതി നൽകുന്നു. വ്യാപകമായി വളർത്തുന്ന ഒരേയൊരു മാൻ ഇനമാണ് റെയിൻ‌ഡിയർ. മർ‌മാൻ‌സ്ക് സ്വദേശികളായ സാമി വിഭാഗത്തിൽപ്പെട്ട ജനൾ ഈ മാനുകളെ ഭക്ഷണത്തിനും രോമങ്ങൾക്കും പൾക്കുകൾ എന്ന് വിളിക്കുന്ന സ്ലെഡുകൾ ഓടിക്കുന്നതിനായും ഉപയോഗിച്ചുവരുന്നുണ്ട്. വസന്തകാലത്ത് 50,000 മുതൽ 5,00,000 വരെയുള്ള മാനുകളുടെ കൂട്ടമായി ഇവ കാണപ്പെടാറുണ്ട്.

Related Topics

Share this story