Times Kerala

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞു ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 
മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞു ഉറങ്ങാന്‍ കിടന്ന യുവാവിനെ  മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വീട്ടിലെത്തി ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി . അരീക്കോട് നോര്‍ത്ത് കൊഴക്കോട്ടൂരിലെ കുന്നത്തൊടി വീട്ടില്‍ രവിചന്ദ്രന്റെ മകന്‍ ജ്യോതിഷ് (19) ആണു മരിച്ച നിലയിൽ കണ്ടെത്തിയത് .ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനായിരുന്ന ജ്യോതിഷ്.
ശനിയാഴ്ച രാത്രി എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു ജ്യോതിഷ്. അമ്മ സാവിത്രി. സഹോദരങ്ങള്‍: റോഷ്നി, ജ്യോതിക.

Related Topics

Share this story