Times Kerala

കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ മൈക്കും തട്ടിപ്പറിച്ചുകൊണ്ടോടി താരമായി വളർത്തുനായ – രസികൻ വീഡിയോ കാണാം

 
കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ മൈക്കും തട്ടിപ്പറിച്ചുകൊണ്ടോടി താരമായി വളർത്തുനായ – രസികൻ വീഡിയോ കാണാം

റഷ്യയിലെ മിർ ടി വിയുടെ വാർത്താ സംപ്രേഷണത്തിനിടെ കാലാവസ്ഥാ റിപ്പോർട്ട് ചെയ്യവേ മാദ്ധ്യമപ്രവർത്തകയുടെ മൈക്ക് തട്ടിപ്പറിച്ചുകൊണ്ടോടി താരമായി ഒരു വളർത്തുനായ. മോസ്കോയിലെ വസന്തകാലത്തിന്റെ വരവിനെക്കുറിച്ച് വിവരങ്ങൾ നൽകവെയായിരുന്നു ഈ രസികൻ സംഭവം. ലാബ്രഡോർ റിട്രീവർ എന്നയിനത്തിൽ പെട്ട നായയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് മൈക്കുമായി കടന്നുകളഞ്ഞത്. ഇതിന്റെ പുറകെ പാഞ്ഞാണ് നഡെഷ്ദ സെറെഷ്കിന എന്ന റിപ്പോർട്ടർ മൈക്ക് പിടിച്ചുവാങ്ങിയത്. നായ കടിച്ചതിന്റെ രണ്ടു പാടുകളൊഴിച്ചാൽ വേറെ കേടുപാടുകളൊന്നും മൈക്കിനുണ്ടായിട്ടില്ല. ശേഷമുള്ള കാലാവസ്ഥാ വിവരങ്ങൾ അവർ നൽകിയത് തന്നെ പാട്ടിലാക്കിയ നയ്‌ക്കൊപ്പമിരുന്നുകൊണ്ടാണ് !

Related Topics

Share this story