Times Kerala

പൂർണ നഗ്നരായി 15 ഓളം യുവതികൾ, ദുബായില്‍ ഫ്ളാറ്റിന്റെ ബാൽക്കണിയില്‍ നടന്ന ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ വൈറൽ; ഒരു സംഘം യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

 
പൂർണ നഗ്നരായി 15 ഓളം യുവതികൾ, ദുബായില്‍ ഫ്ളാറ്റിന്റെ ബാൽക്കണിയില്‍ നടന്ന ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ വൈറൽ; ഒരു സംഘം യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

ദുബായ്: ഫ്ളാറ്റിന്റെ ബാൽക്കണിയിൽ പൂർണ്ണനഗ്‌നരായി നിൽക്കുന്ന യുവതികളുടെ വീഡീയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദുബായ് പൊലീസ് ഇന്നലെ ഒരു സംഘം യുവതികളെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് നഗ്‌നതാ പ്രദർശനം നടത്തിയതിനായിരുന്നു പോലീസ് നടപടി.ഒരു ഇസ്രയേലി വെബ്സൈറ്റിനു വേണ്ടിയുള്ള പരസ്യത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. 15 മോഡലുകളാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. അമേരിക്കയില്‍ അഡള്‍ട്ട് വെബ്സൈറ്റുകളുടെ ചുവടുപിടിച്ചുള്ള ഒരു വെബ്സൈറ്റാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്നാണ് സൂചന. ശനിയാഴ്‌ച്ചയാണ് ദുബായ് മറിനയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നിരന്നു നില്‍ക്കുന്ന ഒരു ഡസനോളം യുവതികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങിയത്. പരസ്യമായി ചുംബിക്കുന്നതും, ലൈസന്‍സ് ഇല്ലാതെ മദ്യപിക്കുന്നതുമൊക്കെ കുറ്റകരമായ ദുബായിലാണ് നിയമങ്ങൾ കാറ്റില്പറത്തിക്കൊണ്ടുള്ള ഈ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ എന്ന പത്രം ഇതിനെ പരസ്യത്തിനുള്ള ഒരു കുറുക്കുവഴി എന്നാണ് വിശേഷിപ്പിച്ചത്.യുണൈറ്റഡ് അരബ് എമിരേറ്റ്സിലെ നിയമങ്ങള്‍ പ്രകാരം പ്രൊതുയിടങ്ങളില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും മറ്റ് അശ്ലീല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും ആറുമാസം വരെ ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അശ്ലീല ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതും ജയില്‍ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ഇതിന് 5 ലക്ഷം ദിര്‍ഹം വരെ പിഴയും ഒടുക്കേണ്ടതായിട്ടുണ്ട്.

Related Topics

Share this story