Times Kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്‌സലിനെ തകർത്ത് ലിവര്‍പൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡിനും വിജയം

 
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്‌സലിനെ തകർത്ത് ലിവര്‍പൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡിനും വിജയം

ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ വമ്പൻ ടീമുകളായ ലിവര്‍പൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും വിജയം. കരുത്തരായ ആഴ്‌സനലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് ലിവർപൂളിന്റെ വിജയം. ലിവർപൂളിനായി ദിയോഗ ജോധാ രണ്ടു ഗോളുകൾ സ്വന്തമാക്കിയപ്പോൾ മൂന്നാമത്തെ ഗോൾ മുഹമ്മദ് സല നേടി. ബ്രൈട്ടനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ജയം. മറ്റൊരു മത്സരത്തിൽ ടോട്ടനം ന്യൂ കാസിലിനോട് സമനില വഴങ്ങി. ഇരു ടീമും രണ്ടു ഗോളുകൾ വീതം നേടി.

Related Topics

Share this story