Times Kerala

നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി; സുരക്ഷയൊരുക്കാൻ 59,292 പോലീസുകാർ

 
നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി; സുരക്ഷയൊരുക്കാൻ 59,292 പോലീസുകാർ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള സുരക്ഷാക്രമീകരങ്ങൾ പൂർത്തിയായതായി സംസ്ഥാന പൊ​ലീ​സ്​​ മേ​ധാ​വി ലോ​ക് നാഥ് ബെ​ഹ്റ. 24,788 സ്​​പെ​ഷ​ൽ പൊ​ലീ​സു​കാ​ര​ട​ക്കം 59,292 പോലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് സു​ര​ക്ഷ​യൊ​രു​ക്കു​ന്നതെന്നു അദ്ദേഹം അറിയിച്ചു. ഇ​വ​രി​ൽ 4405 സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രും 784 ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രും 258 ഡി​ വൈ എ​സ് പി​മാ​രും ഉ​ൾ​പ്പെ​ടും.

പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 481 പൊ​ലീ​സ്​​ സ്​​റ്റേ​ഷ​നു​ക​ളെ 142 ഇ​ല​ക്​​ഷ​ൻ സ​ബ് ഡി​വി​ഷ​നു​ക​ളാ​യി തി​രി​ച്ചാ​ണ് സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കിയിരിക്കുന്നത്.സി​വി​ൽ പൊ​ലീ​സ്​​ ഓ​ഫീസ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​​ ഓ​ഫിീസ​ർ റാ​ങ്കി​ലു​ള്ള 34,504 പോലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂ​ട്ടി​ക്കു​ണ്ടാ​കുക .കൂടാതെ സി ഐഎ​സ്എ​ഫ്, സിആ​ർപിഎ​ഫ്, ബിഎ​സ്എ​ഫ് എ​ന്നീ കേ​ന്ദ്ര​സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 140 ക​മ്പ​നി സേ​നകളും ഉണ്ടാകും.കേരളത്തിൽ ആദ്യമായാണ് ഇ​ത്ര​യും കേ​ന്ദ്ര​സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ തെരഞ്ഞെടുപ്പിനായി സുരക്ഷയൊരുക്കുന്നത്. ഓ​ട്ടോ​മാ​റ്റി​ക്​ തോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള ആയുധങ്ങളാണ് അക്രമാസക്തരായ ജനക്കൂട്ടങ്ങളെ നേരിടുവാൻ വേണ്ടി പ്രേത്യേക പരിശീലനം ലഭിച്ച കേന്ദ്ര സേ​നാം​ഗ​ങ്ങ​ൾ​ക്ക് നൽകിയിട്ടുള്ളത്.

13,830 പോളിങ് ബൂത്തുകളുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂ​പ്​ പ​ട്രോ​ൾ ടീമുകളാണ് ഉള്ളത്. ന​ക്സ​ൽ പ്രദേശങ്ങളിൽ ജാഗ്രത പുലർത്താനായ സ്പെഷ്യൽ ഓ​പ​റേ​ഷ​ൻ ഗ്രൂ​പ്പും ത​ണ്ട​ർ​ബോ​ൾ​ട്ടും 24 മ​ണി​ക്കൂ​റും പ്രവർത്തിക്കും. കൂടാതെ അതിർത്തി ജില്ലകളിൽ നടക്കുന്ന ക​ള്ള​ക്ക​ട​ത്ത്, മ​ദ്യ​ക്ക​ട​ത്ത്, ഗു​ണ്ട​ക​ളു​ടെ യാ​ത്ര എ​ന്നി​വ തടയുവാൻ 152 സ്ഥ​ല​ങ്ങ​ളി​ൽ ബോ​ർ​ഡ​ർ സീ​ലി​ങ്​ ഡ്യൂ​ട്ടി​ക്കാ​യി പൊ​ലീ​സി​നെ നിയോഗിച്ചിട്ടുണ്ട് .ഡ്രോൺ ഉപയോഗിച് പോളിങ് ദിവസം ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ട്ടം​കൂ​ടു​ന്നവരെയും വോട്ടർമാരെ തടയുന്നവരെയും കണ്ടുപിടിക്കുമെന്നും ഡിജിപി അറിയിച്ചു.

പോ​ളി​ങ്​ ഏ​ജ​ന്‍റു​മാ​ർ​ക്ക് സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള​ പ​ക്ഷം അ​ത​ത് സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ​മാ​രെ വി​വ​രം അ​റി​യി​ച്ചാ​ൽ സം​ര​ക്ഷ​ണം നൽകുമെന്നും, ഏ​ജ​ന്‍റു​മാ​ർ​ക്ക് വീ​ട്ടി​ൽ​ നി​ന്ന് പോ​ളി​ങ്​ സ്​​റ്റേ​ഷ​നി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്യാ​ൻ പൊ​ലീ​സ്​​ സം​ര​ക്ഷ​ണം ​​നൽകുമെന്നും, പോളിങ് ദിവസം സംസ്ഥാനത്തെ സുരക്ഷാനടപടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ എഡിജിപി മ​നോ​ജ് എ​ബ്ര​ഹാ​മി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് 24 മണിക്കൂറും ഇലക്ഷന് കണ്ട്രോൾ റൂം പ്രവൃത്തിക്കുമെന്നും ഡിജിപി അറിയിച്ചു.

Related Topics

Share this story