Times Kerala

യുവതിയെ പീഡിപ്പിച്ച കേസ്; എഎപി നേതാവിനെതിരെ നിയമ നടപടിക്ക് അനുമതി തേടി ഡൽഹി പൊലീസ്

 
യുവതിയെ പീഡിപ്പിച്ച കേസ്; എഎപി നേതാവിനെതിരെ നിയമ നടപടിക്ക് അനുമതി തേടി ഡൽഹി പൊലീസ്

ന്യൂഡൽഹി:  യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ എഎപി നേതാവും മുൻ മന്ത്രിയുമായ സന്ദീപ് കുമാറിനെതിരെ നിയമ നടപടിക്ക് അനുമതി ആവശ്യപ്പെട്ട് ഡൽഹി പൊലീസ് വീണ്ടും സംസ്ഥാന സർക്കാരിനു കത്തയച്ചു. പലവട്ടം ആവശ്യപ്പെട്ടിട്ടും കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അനുമതി നൽകാൻ സർക്കാർ തയാറായിട്ടില്ലെന്നു ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ മധൂപ് തിവാരി പറഞ്ഞു.

2016ലാണു കേസിനാസ്പദമായ സംഭവം. റേഷൻ കാർഡ് ആവശ്യപ്പെട്ടെത്തിയ യുവതിയെ മന്ത്രി പീഡിപ്പിച്ചെന്നാണു പരാതി. ഇതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും യുവതിയോടൊപ്പമുള്ള മന്ത്രിയുടെ ദൃശ്യം എഎപി ഓഫിസിൽ ചിലർ നേരിട്ട് എത്തിക്കുകയും ചെയ്തു.  മന്ത്രി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി സുൽത്താൻപുരി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഇതോടെ മന്ത്രിസ്ഥാനത്തു നിന്നു സന്ദീപ് കുമാറിനെ പുറത്താക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നിർബന്ധിതനാകുകയായിരുന്നു. ശിശു–സാമൂഹിക ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു സന്ദീപ് കുമാർ.

Related Topics

Share this story