Nature

70 ദിവസത്തേക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമായി വോഡാഫോണ്‍

ന്യൂഡല്‍ഹി: ജിയോയെ നേരിടാന്‍ പുതിയ പ്ലാനുകളുമായി വോഡാഫോണ്‍ രംഗത്ത്. 244 രൂപയ്ക്ക് 70 ദിവസത്തേക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുമാണ് വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു ദിവസം 1ജിബി ഡാറ്റാ വീതം 70 ദിവസത്തേക്ക് ഉപയോഗിക്കാം. ഇതോടൊപ്പം പരിധികളില്ലാതെ വിളിക്കുകയും ചെയ്യാം. അതായത് ഒരു ദിവസം 3.5 രൂപയ്ക്ക് 1 ജിബി നെറ്റ് ലഭിക്കും. വോഡാഫോണിന്റെ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. എന്നാല്‍ പുതിയ ഉപഭോക്താക്കള്‍ ഈ ഓഫര്‍ രണ്ടാമതും ചെയ്യുമ്പോള്‍ ഓഫര്‍ കാലാവധി 35 ദിവസമായി ചുരുങ്ങുകയും ചെയ്യും. എയര്‍ടെല്ലിന് പിന്നാലെയാണ് വോഡാഫോണും പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.