Times Kerala

ദുബായ്-കൊച്ചി റൂട്ടിലെ എയര്‍ ഇന്ത്യ വിമാനം നിര്‍ത്തരുതെന്ന് കേന്ദ്രത്തോട് കേരളം

 
ദുബായ്-കൊച്ചി റൂട്ടിലെ എയര്‍ ഇന്ത്യ വിമാനം നിര്‍ത്തരുതെന്ന് കേന്ദ്രത്തോട് കേരളം

ന്യൂഡല്‍ഹി: ദുബായ് – കൊച്ചി റൂട്ടിലെ എയര്‍ ഇന്ത്യ ബി. 787 ഡ്രീംലൈനര്‍ സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

എയര്‍ ഇന്ത്യ ഈ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന കേരളീയരെ വലിയ തോതില്‍ ബാധിക്കുമെന്ന് കത്തില്‍ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേയ്ക്ക് യാത്രചെയ്യാന്‍ മലയാളികള്‍ അധികവും എയര്‍ ഇന്ത്യയെയാണ് തെരഞ്ഞെടുക്കുന്നത്. ദുബായി – കൊച്ചി റൂട്ടില്‍ ഡ്രീംലൈനര്‍ സര്‍വ്വീസിനെ അവര്‍ കാര്യമായി ആശ്രയിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ സ്‌കൂള്‍ അവധിയുള്ളതിനാല്‍ യാത്രക്കാരുടെ തിരക്ക് വളരെയധികം വര്‍ധിച്ച ഈ സീസണില്‍ ഡ്രീംലൈനര്‍ നിര്‍ത്തുന്നത് കേരളീയര്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാകും. അതിനാല്‍ ദുബായ് – കൊച്ചി ബി.787 ഡ്രീംലൈനര്‍ സര്‍വ്വീസ് തുടരുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

Related Topics

Share this story