Times Kerala

തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ;ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും  പരാതി നൽകി കെ.ബി ഗണേഷ് കുമാർ

 
തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ;ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും  പരാതി നൽകി കെ.ബി ഗണേഷ് കുമാർ

 തിരുവനന്തപുരം :തന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി  കെ.ബി ഗണേഷ് കുമാർ.

ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം  ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും  പരാതി നൽകി.

തനിക്ക് ഫേസ്ബുക്ക് കൈകാര്യം ചെയ്യാൻ അറിയില്ലെന്ന് ഗണേഷ് കുമാർ വ്യക്‌തമാക്കി . വർഗീയ വിദ്വേഷ പ്രചാരണങ്ങൾ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story